എറണാകുളം: ബലാത്സംഗക്കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലുക്ക്‌ഔട്ട് സർക്കുലർ ഇറക്കി. പ്രതി രാജ്യത്ത് തിരിച്ചെത്തിയാൽ വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുക്കും. പ്രഥമദൃഷ്ട്യ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു.
ബലാത്സംഗക്കേസ്; വിജയ് ബാബുവിനെതിരെ ലുക്ക്‌ഔട്ട് സർക്കുലർ ഇറക്കി പരാതിക്കാരിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്‌തു. പേര് വെളിപ്പെടുത്തിയതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സംഭവത്തിൽ മതൃകപരമായ ശിക്ഷ നൽകണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നും കമ്മീഷണർ അറിയിച്ചു.
ബലാത്സംഗം നടന്നതായി പരാതിയിൽ പറയുന്ന സമയങ്ങളിലും, സ്ഥലങ്ങളിലും വിജയ് ബാബുവിൻ്റെ സാന്നിധ്യമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്നും നാഗരാജു പറഞ്ഞു. തെളിവ് തേടി പീഡനം നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലും വിജയ് ബാബുവിൻ്റെ ഫ്ലാറ്റിലും പൊലീസ് പരിശോധന നടത്തി.
പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്‌ദാനം ചെയ്‌ത് വിജയ് ബാബു തന്നെ ബലാല്‍സംഗം ചെയ്‌തുവെന്നാരോപിച്ച് കോഴിക്കോട് സ്വദേശിനിയായ യുവതി നൽകിയ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
READ MORE:#Metoo | 'വയറ്റില്‍ ചവിട്ടി, മുഖത്ത് കഫം തുപ്പി, മദ്യം നല്‍കി അവശയാക്കി പലതവണ ബലാത്സംഗം ചെയ്‌തു'