എറണാകുളം: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കല്ലൂര്‍ക്കാട് കന്നുകാലി പ്രദര്‍ശനം നടന്നു. ക്ഷീര വികസന വകുപ്പിന്‍റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മില്‍മ, കേരള ഫീഡ്‌സ്, വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കന്നുകാലി പ്രദർശനം സംഘടിപ്പിച്ചത്.
ക്ഷീര സംഗമവും കന്നുകാലി പ്രദര്‍ശനവും - എറണാകുളംന്യൂസ്
കന്നുകാലി പ്രദര്‍ശനത്തില്‍ 23 കറവ പശുക്കളും, 24 കന്നുകുട്ടികളും, 24 കിടാരികളും, അഞ്ച് നാടന്‍ പശുക്കളും പങ്കെടുത്തു.
പശുക്കളും കിടാരികളും കന്നുകുട്ടികളും മത്സരത്തില്‍ പങ്കെടുത്തു. കന്നുകാലി പ്രദര്‍ശനത്തില്‍ 23 കറവ പശുക്കളും, 24 കന്നുകുട്ടികളും, 24 കിടാരികളും, അഞ്ച് നാടന്‍ പശുക്കളും പങ്കെടുത്തു. കറവ പശു വിഭാഗത്തില്‍ കല്ലൂര്‍ക്കാട് പുത്തന്‍പുരയ്ക്കല്‍ സജി ജനാര്‍ദ്ധനന്‍റെ എച്ച്.എഫ് ഇനത്തില്‍ പെട്ട പശു ഒന്നാം സ്ഥാനം നേടി. കൂത്താട്ടുകുളം അമ്പാട്ട് കുഞ്ഞഗസ്തിയുടെ പശു രണ്ടാം സ്ഥാനവും, വാഴക്കുളം താനിക്കല്‍ റിജു സെബാസ്റ്റ്യന്‍റെ പശു മൂന്നാം സ്ഥാനവും നേടി.
മാറുന്ന ആഗോള സാമ്പത്തിക ചുറ്റുപാടില്‍ കേരളത്തില്‍ ക്ഷീരമേഖലയ്ക്ക് സാധ്യതയേറുകയാണെന്ന് ചടങ്ങ് ഉൽഘാടനം ചെയ്ത് കൊണ്ട് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. പാല്‍ ഉല്‍പ്പാദന രംഗത്ത് കേരളം ഏറെ മുന്നിലാണ്. എന്നിരുന്നാലും ഉല്‍പ്പാദിപ്പിക്കുന്ന പാലിനേക്കാള്‍ കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളതിനാല്‍ ഇതര സംസ്ഥാനത്ത് നിന്നുള്ള പാലിനെ അശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും ഈ അസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിനും കേരളത്തില്‍ ശുദ്ധമായ പാല്‍ ലഭ്യമാക്കുന്നതിനും ക്ഷീര മേഖലയില്‍ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.