എറണാകുളം: ജില്ലാ അതിർത്തിയായ അങ്കമാലി കറുകുറ്റി മുതൽ അരൂർ വരെയുള്ള അമ്പത് കിലോമീറ്റർ നീളത്തിലാണ് എറണാകുളത്ത് മനുഷ്യ മഹാശൃംഖല തീർത്തത്. മൂന്ന് ലക്ഷത്തില്‍ അധികം ആളുകൾ പരിപാടിയിൽ അണിനിരന്നതായി സംഘാടകർ അറിയിച്ചു. ദേശീയ പാതയിൽ ഇടപ്പള്ളി ജങ്ഷനിലാണ് ജില്ലയിലെ പ്രമുഖ നേതാക്കൾ അണിനിരന്നത്.
എല്‍ഡിഎഫ് മനുഷ്യമഹാശൃംഖല; കൊച്ചിയില്‍ അണിനിരന്നത് ലക്ഷങ്ങൾ - കൊച്ചിയില്‍ മനുഷ്യശൃംഖല
നിരവധി നേതാക്കളും സിനിമ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു
എല്‍ഡിഎഫ് മനുഷ്യമഹാശൃംഖല; കൊച്ചിയില്‍ അണിനിരന്നത് ലക്ഷങ്ങൾ
സിപിഐ ജില്ലാ സെക്രട്ടറി പി.രാജു ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാഹിത്യകാരൻ എം.കെ സാനു പ്രഭാഷണം നടത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.രാജീവ്, പന്ന്യൻ രവീന്ദ്രൻ, യാക്കോബായ സഭാ നേതാക്കൾ, മുസ്ലിം പണ്ഡിതൻമാർ, സിനിമ-സാംസ്‌കാരിക പ്രവർത്തകരും മനുഷ്യശൃംഖലയിൽ അണിനിരന്നു.