എറണാകുളം:താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. പാര്‍ട്ടി അച്ചടക്ക സമിതി കെവി തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്‌ത വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുകാരനായി തുടരുമെന്ന് കെവി തോമസ്; കൂടുതല്‍ പ്രതികരണം ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം
കെവി തോമസിനെതിരെ അച്ചടക്ക സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് കെവി തോമസിന്‍റെ പ്രതികരണം.
കോണ്‍ഗ്രസുകാരനായി തുടരുമെന്ന് കെ വി തോമസ്; കൂടുതല്‍ പ്രതികരണം ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം
അച്ചടക്ക സമിതിയുടേത് സാധാരണ നടപടി മാത്രമാണെന്നും അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടേത് ആയിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോണിയ ഗാന്ധിയെ നേരില്‍ കാണാനുള്ള നീക്കങ്ങളും കെവി തോമസ് ആരംഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ വിലക്കുകള്‍ ലംഘിച്ച് പങ്കെടുത്തതിനാണ് അദ്ദേഹത്തിനെതിരെ അച്ചടക്ക സമിതി നടപടിക്കൊരുങ്ങുന്നത്.
Also read: കെവി തോമസിനെതിരെ അച്ചടക്ക നടപടി; പുറത്താക്കില്ല, പദവികളില്‍ നിന്ന് നീക്കും