കേരളം

kerala

കുടിവെള്ളക്ഷാമം രൂക്ഷമായി പെരുമ്പാവൂർ വേങ്ങൂർ പഞ്ചായത്ത്

By

Published : Apr 19, 2019, 6:22 AM IST

രണ്ട് വര്‍ഷം മുമ്പ് വേങ്ങൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 477 പൊതുടാപ്പുകളില്‍ 344 എണ്ണവും നിർത്തലാത്തിയതോടെയാണ് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായത്.

വേങ്ങൂര്‍ പഞ്ചായത്ത്

പെരുമ്പാവൂർ : പെരുമ്പാവൂർ വേങ്ങൂര്‍ പഞ്ചായത്തിൽ പാണിയേലി, കൊച്ചുപുരക്കല്‍ കടവ് ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നു. ഇവിടുത്തെ ജനങ്ങള്‍ കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ ദുരിതത്തിലാണ്. 86 വയസായിട്ടും കുടിവെള്ളത്തിനായി അരകിലോമീറ്റർ കുടം ചുമക്കേണ്ട അവസ്ഥയാണ് കൊച്ചുപുരക്കല്‍ കടവിനടുത്ത് മൂത്തേടം കവലയിൽ താമസിക്കുന്ന നടുക്കുടി പൊന്നപ്പന്. അരകിലോ മീറ്റര്‍ താണ്ടിയല്ലാതെ കുടിവെള്ളം പൊന്നപ്പന്‍റെയും ഭാര്യ അല്ലിയുടെയും കുടിലിലെത്തില്ല. ഇതുപോലുള്ള നിരവധി കുടുംബങ്ങളും ഈ പ്രദേശത്തുണ്ട്.

രണ്ട് വര്‍ഷം മുമ്പ് വേങ്ങൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 477 പൊതുടാപ്പുകളില്‍ 344 എണ്ണവും നിർത്തലാത്തിയതോടെയാണ് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ തുടങ്ങിയത്. ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി 25 ലക്ഷം രൂപ ചിലവില്‍ ബ്ലോക്ക് പഞ്ചായത്ത് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കുടിവെള്ള പദ്ധതി മോശം പൈപ്പുകള്‍ ഉപയോഗിച്ചതുമൂലം ഉപയോഗശൂന്യമായതും കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണമായി. കുടിവെള്ള പദ്ധതി ഗുണമേന്മയുള്ള പൈപ്പുകള്‍ ഉപയോഗിച്ച് പുനരുദ്ധരിക്കണമെന്നും കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ പൊതു ടാപ്പുകള്‍ സ്ഥാപിക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിന് പ്രദേശക്കാർ പരാതി നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details