എറണാകുളം:യാക്കോബായ സഭക്കെതിരെ ഓർത്തഡോക്സ് സഭ നടത്തുന്ന പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ‘കൂട്ടികൂട്ടം’ പ്രാർത്ഥന കൂട്ടായ്മ. ഒക്ടോബർ 27ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ സൺഡേ സ്കൂൾ കുട്ടികളാണ് ‘കൂട്ടികൂട്ടം’ പ്രാർഥന കൂട്ടായ്മ നടത്തുന്നത്. രണ്ടാം കൂനൻ കുരിശു സത്യ വിശ്വാസ പ്രഖ്യാപനത്തിന് ശേഷം കോതമംഗലത്ത് സംഘടിപ്പിക്കുന്ന ‘കൂട്ടികൂട്ടം’ മറ്റൊരു ചരിത്ര സംഭവമാകുമെന്ന് സൺഡേ സ്കൂൾ കുട്ടികൾ പറഞ്ഞു. യാക്കോബായ സഭ അഭിമുഖീകരിക്കുന്ന വേദനയിൽ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം കുട്ടികൾ അഭ്യർഥിച്ചു.
കോതമംഗലം പള്ളിയിൽ 'കൂട്ടിക്കൂട്ടം'; വിശ്വാസ പ്രഖ്യാപനവുമായി കുരുന്നുകൾ - kothamangalam church issue
കോതമംഗലം മാർത്തോമൻ ചെറിയപള്ളിയിൽ ഒക്ടോബര്‍ 27നാണ് കുട്ടിക്കൂട്ടം നടക്കുക
കുരുന്നുകൾ
പള്ളി കയ്യേറുന്നതും മൃതദേഹത്തെ അപമാനിക്കുന്നതും ക്രിസ്തു ശിഷ്യർക്ക് ചേർന്നതല്ല എന്ന് കൽപിക്കണമെന്ന് ഓർത്തഡോക്സ് കത്തോലിക്ക ബാവയോട് കുട്ടികൾ അപേക്ഷിച്ചു. അതോടെ ഓർത്തഡോക്സ് - യാക്കോബായ പ്രശ്നങ്ങൾ തീരുമെന്നും കുട്ടികൾ പറഞ്ഞു. മലങ്കരയുടെ എഴുനൂറിൽപരം സൺഡേ സ്കൂളിൽ നിന്ന് 25,000 കുട്ടികൾ പരിപാടിയിൽ പങ്കെടുക്കും.
Last Updated : Oct 25, 2019, 4:57 PM IST