കുതിരാൻ തുരങ്ക പാത; ദേശീയ പാത അതോറിറ്റിയോട് വിശദീകരണം തേടി ഹൈക്കോടതി - കുതിരാൻ തുരങ്കം
കുതിരാനിലെ റോഡ് നിർമ്മാണത്തിൽ അടിയന്തര ഇടപെടലാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
കുതിരാൻ തുരങ്ക പാത; ദേശീയ പാതാ അതോറിറ്റിയോട് വിശദീകരണം തേടി ഹൈക്കോടതി
എറണാകുളം: കുതിരാൻ തുരങ്ക പാത നിർമ്മാണത്തിൽ ദേശീയ പാത അതോറിറ്റിയോട് ഹൈക്കോടതി വിശദീകരണം തേടി. ബുധനാഴ്‌ചയ്‌ക്കകം വിശദീകരണം നൽകാനാണ് നിർദേശം. കുതിരാനിലെ റോഡ് നിർമാണത്തില്‍ അടിയന്തര ഇടപെടലാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജൻ നൽകിയ ഹർജിയിലാണ് നടപടി. പദ്ധതി പൂർത്തികരിക്കാൻ വൈകുന്നതിൽ ഹൈക്കോടതി അതൃപ്‌തി പ്രകടിപ്പിച്ചു.