കൊച്ചി:കുന്നത്തുനാട് വില്ലേജിൽ അനധികൃതമായി നിലംനികത്താനുനുള്ള നടപടി സർക്കാർ റദ്ദാക്കി. ഇത് സംബന്ധിച്ച് റവന്യൂ സെക്രട്ടിക്ക് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ നിര്‍ദ്ദേശം നല്‍കി.
എറണാകുളം ജില്ലയിലെ കുന്നത്തുനാട് വില്ലേജിൽ 15 ഏക്കർ നിലം നികത്താൻ കഴിഞ്ഞ ദിവസമാണ് റവന്യൂ അഡീഷനൽ സെക്രട്ടറി അനുമതി നൽകിയകത്. ജില്ലാ കലക്ടറുടെ വിലക്ക് മറികടന്ന് നൽകിയ അനുമതി വൻ വിവാദമായിരുന്നു.
കുന്നത്തുനാട് നിലംനികത്തല്‍; നടപടി റദ്ദാക്കി - ഇ.ചന്ദ്രശേഖരൻ
ജില്ലാ കലക്ടറുടെ വിലക്ക് മറികടന്ന് റവന്യൂ അഡീഷനൽ സെക്രട്ടറി നൽകിയ അനുമതിയാണ് സർക്കാർ റദ്ദാക്കിയത്
ഈ വർഷം ജനുവരി 31 മുന്‍ റവന്യൂ സെക്രട്ടറി വിരമിക്കുന്നതിനു തലേദിവസമാണ് തിരക്കിട്ട് ഉത്തരവ് ഇറങ്ങിയത്. നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചിറക്കിയ ഉത്തരവ് വിവാദമായതോടെ പ്രശ്‌നത്തിലിടപ്പെട്ട റവന്യൂമന്ത്രി ഉത്തരവ് റദ്ദു ചെയ്യാൻ നിര്‍ദേശം നല്‍കുകയായിരുന്നു.
2013-14 ലാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പീക്‌സ് പ്രോപ്പര്‍ട്ടീസ് എന്ന കമ്പനി കുന്നത്ത് നാട് വില്ലേജിൽ നിലം നികത്തി തുടങ്ങുന്നത്. എന്നാൽ സ്ഥലത്ത് ജനകീയ സമരം ഉയർന്നതിനെ തുടര്‍ന്ന് കലക്ടര്‍ സ്‌റ്റോപ് മെമോ നല്‍കുകയായിരുന്നു . നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ 13ാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ചായിരുന്നു കലക്ടറിന്റെ ഉത്തരവ്. ഇതിനെതിരെ കമ്പനി കഴിഞ്ഞ നവംബറില്‍ അപ്പീല്‍ നല്‍കി. ഇത് പരിശോധിച്ചാണ് ജനുവരി 31ന് കലക്ടറുടെ ഉത്തരവ് റദ്ദാക്കി റവന്യൂ അഡിഷണല്‍ സെക്രട്ടറി ഉത്തരവിട്ടത്.