കേരളം

kerala

കാര്‍ഷിക രംഗത്ത് വിജയഗാഥ രചിച്ച് കോതമംഗലം നഗരസഭ

By

Published : Dec 2, 2019, 11:25 PM IST

Updated : Dec 3, 2019, 12:21 AM IST

കൃഷിവകുപ്പിന്‍റെ സഹായത്തിന് പുറമേ ജനകീയ ആസൂത്രണ ഫണ്ടും ജൈവകൃഷി വ്യാപന പ്രൊജക്റ്റുകൾക്കായി ഉപയോഗിച്ചു.

കാര്‍ഷിക രംഗത്ത് വിജയഗാഥ രചിച്ച് കോതമംഗലം നഗരസഭ  kothamangalam municipality wins agriculture award  ജൈവകൃഷി പദ്ധതി  ജനകീയ ആസൂത്രണ ഫണ്ട്  agriculture award  ernakulam latest news
കോതമംഗലം നഗരസഭ

എറണാകുളം: കൃഷിക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഭരണസംവിധാനമാണ് കോതമംഗലം നഗരസഭക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കാര്‍ഷിക അവാര്‍ഡ് നേടിക്കൊടുത്തതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു. നഗരസഭയുടെ വിവിധ വാർഡുകളിലായി 2017- 18 വർഷം ജൈവകൃഷി പദ്ധതികള്‍ നടപ്പാക്കുകയും. നഗരസഭ പരിധിയില്‍ വരുന്ന സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങി വിവിധ സ്വകാര്യ ഫാമുകളിലും സമഗ്ര ജൈവകൃഷി പദ്ധതി നടപ്പാക്കിയതിനുമാണ് കോതമംഗലം നഗരസഭക്ക് അവാർഡ് ലഭിച്ചത്.

കാര്‍ഷിക രംഗത്ത് വിജയഗാഥ രചിച്ച് കോതമംഗലം നഗരസഭ

അക്വാപോണിക്‌സ്, പോളിഹൗസ്, അടുക്കളത്തോട്ടം തുടങ്ങിയ കൃഷിരീതികളാണ് നഗരസഭ പരീക്ഷിച്ചത്. കൃഷിവകുപ്പിന്‍റെ സഹായത്തിന് പുറമേ ജനകീയ ആസൂത്രണ ഫണ്ടും ജൈവകൃഷി വ്യാപന പ്രൊജക്റ്റുകൾക്കായി ഉപയോഗിച്ചു. ജൈവ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ വിവിധ മാർക്കറ്റുകൾ ആരംഭിക്കാനായതും നേട്ടമായി. തുടര്‍ന്നും കാര്‍ഷിക മേഖലയ്ക്ക് നേട്ടമുണ്ടാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുമെന്ന് മഞ്ജു സിജു പറഞ്ഞു.

Last Updated : Dec 3, 2019, 12:21 AM IST

ABOUT THE AUTHOR

...view details