കേരളം

kerala

ETV Bharat / state

കോതമംഗലം ചെറിയ പള്ളിയിൽ വീണ്ടും സംഘർഷം; റമ്പാൻ മടങ്ങി - ഓർത്തഡോക്സ്

കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് പോൾ റമ്പാൻ വീണ്ടും പള്ളിയിലെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പ്രതിഷേധത്തെ തുടര്‍ന്ന് ദേവാലയത്തില്‍ പ്രവേശിക്കാതെ റമ്പാന്‍ മടങ്ങി

തോമസ് പോൾ റമ്പാൻ

By

Published : Mar 23, 2019, 1:22 PM IST

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്സ് യാക്കോബായ സംഘര്‍ഷം. കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് പോൾ റമ്പാൻ വീണ്ടും പള്ളിയിലെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. എന്നാൽ യാക്കോബായ സഭാവിശ്വാസികള്‍ പ്രാര്‍ഥനാ സമരവുമായി റമ്പാനെ തടഞ്ഞു.

കോതമംഗലം ചെറിയ പള്ളിയിൽ വീണ്ടും സംഘർഷം

കോടതി വിധി നടപ്പാക്കണമെന്നും തന്‍റെ മാതാവിന്‍റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രാർഥന നടത്താനാണ് ദേവാലയത്തിലെത്തിയതെന്നും റമ്പാൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസിന്‍റെ നിര്‍ദേശപ്രകാരം റമ്പാന്‍ മടങ്ങി. ഓര്‍ത്തഡോക്സ് - യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം മാര്‍ത്തോമ പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ്രാര്‍ഥന നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് മൂവാറ്റുപുഴ മുന്‍സിഫ് കോടതി വിധി പുറപ്പെടുവിച്ചിരിന്നു.

ABOUT THE AUTHOR

...view details