കേരളം

kerala

By

Published : Mar 12, 2020, 3:51 AM IST

ETV Bharat / state

കോവിഡ് 19: ഇക്കോ ടൂറിസം സെന്‍ററുകൾ അടച്ചിടും

പ്രകൃതി പഠന കേന്ദ്രം, കാലടി ഡിവിഷന്‌ കീഴിലുള്ള കപ്രിക്കാട് അഭയാരണ്യം, പാണംകുഴി, നെടുമ്പാറച്ചിറ, നെടുമ്പാശേരി സുവര്‍ണ്ണോദ്യാനം, എറണാകുളം മംഗളവനം എന്നീ കേന്ദ്രങ്ങള്‍ മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കില്ല.

latest ernakulam  കോവിഡ് 19: ഗ്രാമങ്ങളും വിജനമായി തുടങ്ങി
കോവിഡ് 19: ഗ്രാമങ്ങളും വിജനമായി തുടങ്ങി

കൊച്ചി: സംസ്ഥാന വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം സെന്‍ററുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ ഗവണ്‍മെന്‍റ്‌ ഉത്തരവിറക്കി. പ്രകൃതി പഠന കേന്ദ്രം, കാലടി ഡിവിഷന്‌ കീഴിലുള്ള കപ്രിക്കാട് അഭയാരണ്യം, പാണംകുഴി, നെടുമ്പാറച്ചിറ, നെടുമ്പാശേരി സുവര്‍ണ്ണോദ്യാനം, എറണാകുളം മംഗളവനം എന്നീ കേന്ദ്രങ്ങള്‍ മാര്‍ച്ച് 31 വരെ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് അസിസ്റ്റന്‍റ്‌ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ചെറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോലും ആളുകളെത്താതായതിനാൽ ഗ്രാമ പ്രദേശങ്ങളിൽ പോലും വിജനത അനുഭവപെടുന്നുണ്ട്. പ്രധാന ആവശ്യങ്ങളൊഴിച്ച് ബാക്കി കാര്യങ്ങൾക്ക് ജനം പുറത്തിറങ്ങാതായി തുടങ്ങി.

For All Latest Updates

ABOUT THE AUTHOR

...view details