എറണാകുളം:ഔദ്യോഗിക ജീവിതത്തിൽ സമ്മിശ്ര കൃഷിയുടെ പാഠം പകർന്ന് വിരമിച്ച അധ്യാപകൻ. കോതമംഗലം പല്ലാരിമംഗലം പഞ്ചായത്തിലെ റ്റി.എം മൈതീൻ മാസ്റ്ററാണ് ജൈവ നെൽകൃഷിയും മത്സ്യകൃഷിയും വിജയകരമായി നടത്തി വിളവെടുപ്പുത്സവം നടത്തുന്നത്. പോത്താനിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ.ജെ ബോബൻ വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. കാർഷിക രംഗത്ത് പുതിയ രീതികൾ ആവിഷ്കരിച്ചാണ് കൃഷി.
സമ്മിശ്ര കൃഷിയുടെ പാഠം പകർന്ന് വിരമിച്ച അധ്യാപകൻ - farming
മുപ്പത്തി മൂന്ന് വർഷം അധ്യാപകനായിരുന്ന റ്റി.എം മൈതീൻ മാസ്റ്ററാണ് ജൈവ നെൽകൃഷിയും മത്സ്യകൃഷിയും നടത്തി വിജയകരമായി വിളവെടുപ്പുത്സവം നടത്തിയത്.
മുപ്പത്തി മൂന്ന് വർഷം മലപ്പുറം ജില്ലയിൽ വേങ്ങരയിലുള്ള വിദ്യാലയത്തിൽ അധ്യാപകനായിരുന്നു റ്റി.എം.മൈതീൻ മാസ്റ്റർ. റിട്ട. അധ്യാപികയായ ഭാര്യ കദീജയും മക്കളും ഇദ്ദേഹത്തോടൊപ്പം കാർഷിക രംഗത്ത് സജീവമാണ്. പരമ്പരാഗത കർഷക കുടുബത്തിൽ ജനിച്ചു വളർന്നതുകൊണ്ട് കൃഷിയോടുള്ള ആത്മബന്ധമാണ് വിരമിക്കൽ ജീവിതത്തിന് ശേഷം കാർഷിക രംഗത്തെത്തിയതെന്ന് മൈതീൻ മാസ്റ്റർ പറയുന്നു.
റബ്ബർ, തെങ്ങ്, കമുക്, നെൽകൃഷി, വാഴ, കപ്പ, പച്ചക്കറി, വിവിധയിനം മൽസ്യങ്ങൾ, തേനീച്ച വളർത്തൽ തുടങ്ങിയവയെല്ലാം തന്നെ ഒരു വളപ്പിൽ കൃഷി ചെയ്യുന്നതാണ് ഇദ്ദേഹത്തിന്‍റെ രീതി. വിഷ രഹിതമായ വസ്തുക്കൾ ഉത്പ്പാദിപിക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു. പല്ലാരിമംഗലം കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന മൈത്രിക കർഷക ക്ലസ്റ്ററിലെ അംഗം കൂടിയാണ് മൈതീൻ മാസ്റ്റർ. വീട്ടിൽ വളയുന്ന കാർഷിക വിളകൾ ക്ലസ്റ്ററിന്‍റെ കർഷക മാർക്കറ്റിലൂടെയാണ് വിൽപ്പന നടത്തുന്നത്. ജൈവ രീതിയിൽ ഉൽപ്പാദിപ്പിക്കുന്ന നെല്ല് കുത്തി അരിയാക്കിയാണ് ഇദ്ദേഹം കർഷക മാർക്കറ്റിൽ വിൽപ്പനക്ക് എത്തിക്കുന്നത്