എറണാകുളം:എല്ലാ കേസും സി.ബി.ഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം സ്ഥിരം പല്ലവിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പിഎസ്‌സി ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി . പ്രതികരിക്കാൻ അദ്ദേഹത്തിന് മറ്റു വിഷയങ്ങള്‍ ഇല്ല. അതിനാലാണ് ഇത്തരം ആവശ്യങ്ങൾ വീണ്ടും ഉന്നയിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന ഇലക്ഷൻ സ്റ്റണ്ടാണിത് എന്നും കോടിയേരി പറഞ്ഞു.
പ്രതിപക്ഷ നേതാവിന്‍റേത് സ്ഥിരം പല്ലവിയെന്ന് കോടിയേരി - kochi latest news
ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ സിപിഐയുടെ എതിര്‍പ്പിനെ കുറിച്ച് അറിയില്ലെന്നും കോടിയേരി
എം.ജി. സർവ്വകലാശാല മാർക്ക് ദാന ആരോപണവുമായി ബന്ധപ്പെട്ട് ഗവർണർക്ക് പ്രതിപക്ഷ നേതാവ് തന്നെ പരാതി നല്‍കിയിട്ടുണ്ട്. സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവർണർ വിഷയം പരിശോധിക്കട്ടെയെന്ന് പറഞ്ഞതായും ഇവിടയെല്ലാം സുതാര്യമാണെന്നും കോടിയേരി പറഞ്ഞു.
ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിലുള്ള എതിർപ്പ് സി പി ഐ മുന്നണിയിലാണ് ഉന്നയിക്കേണ്ടത്. പരാതിയുണ്ടെങ്കിൽ സർക്കാർ പരിശോധിക്കും. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്നത് സി.പി.ഐ ആണ് .ഏത് സാഹചര്യത്തിലാണ് പരസ്യ പ്രതികരണം നടത്തിയതെന്ന് അറിയില്ല എന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു.