കൊച്ചി:മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതിവിധി സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് സി.പി.എം.സംസ്ഥാന കോടിയേരി ബാലകൃഷ്ണൻ. ഫ്ലാറ്റുടമകളുടെ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്ലാറ്റുടമകള്‍ക്ക് ധൈര്യം പകര്‍ന്ന് കോടിയേരി, 'ഒഴിയേണ്ടി വന്നാല്‍ ഒറ്റയ്ക്കാവില്ല' - കോടിയേരി ബാലകൃഷ്‌ണന്‍
ഫ്ലാറ്റ് നിര്‍മിച്ചവരാണ് കുറ്റക്കാര്‍. ഫ്ലാറ്റുടമകള്‍ക്ക് പറയാനുള്ളത് കോടതി കേട്ടില്ല
മരടിലെ ഫ്ലാറ്റിൽ താമസിക്കുന്നവരല്ല മറിച്ച് കെട്ടിടം നിര്‍മിച്ചവരാണ് കുറ്റക്കാര്‍. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് പറയാനുള്ളത് കേൾക്കാൻ കോടതി അവസരം നൽകിയില്ലെന്നും അഭിപ്രായപ്പെട്ട കോടിയേരി, സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയെയും വിമര്‍ശിച്ചു. കമ്മിറ്റി താമസക്കാരുടെ അഭിപ്രായം കേൾക്കാതെയാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതെന്നും പറഞ്ഞു. തീരദേശ പരിപാലന നിയമത്തിന്‍റെ പേരിൽ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ട കോടതി,പൊളിക്കാനുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്നോ പൊളിച്ചാൽ അവശിഷ്‌ടങ്ങള്‍ എവിടെ നിക്ഷേപിക്കുമെന്നോ പറയുന്നില്ലെന്നും പറഞ്ഞ കോടിയേരി, ഫ്ലാറ്റുടമകള്‍ക്കൊപ്പം സിപിഎം ഉണ്ടാകുമെന്നും ഉറപ്പും നല്‍കി. അതിന്‍റെ പേരിൽ എന്ത് പ്രത്യാഘാതമുണ്ടായാലും നേരിടാൻ സിപിഎം തയ്യാറാണ്. സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നത് മുഖ്യമന്ത്രിയുമായി സംസാരിക്കും. എല്ലാ രാഷട്രീയ പാർട്ടികളും ഒന്നിച്ചു നിൽക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
എം.സ്വരാജ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു.