കൊച്ചി: വിള്ളൽ കണ്ടെത്തിയ വല്ലാർപാടം മേൽപാലത്തിന് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ്. പാലത്തിൽ ദേശീയപാത അതോറിറ്റി വിദഗ്‌ധർ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. വല്ലാർപാടം മേൽപാലവും അപ്രോച്ച് റോഡും ചേരുന്ന ഭാഗത്ത് പാലത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. തകരാർ പരിഹരിച്ച് പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കാൻ ചുരുങ്ങിയത് ഒരു മാസമെങ്കിലും വേണ്ടിവരുമെന്ന് ദേശീയപാത അതോറിറ്റി വിദഗ്ധർ അറിയിച്ചു. മദ്രാസ് ഐഐടിയുടെ സഹായത്തോടെയാകും പാലത്തിലെ തകരാർ പരിഹരിക്കുക.
വല്ലാർപാടം മേൽപാലം; ഗുരുതര സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് വിദഗ്‌ധ സമിതി - വല്ലാർപാടം മേൽപാലം
തകരാർ പരിഹരിച്ച് പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കാൻ ചുരുങ്ങിയത് ഒരു മാസമെങ്കിലും വേണ്ടിവരും
വല്ലാർപാടം മേൽപാലം
ജില്ലാ കലക്‌ടറുടെ നിർദ്ദേശത്തെ തുടർന്നാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ പാലത്തിൽ പരിശോധന നടത്തിയത്. കൊച്ചിൻ പോർട്ട് ട്രസ്റ്റിന് വേണ്ടി മുംബൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് പാലത്തിന്‍റെ നിർമാണം പൂർത്തിയാക്കിയത്. ഒരു വർഷം മുമ്പാണ് പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തത്.