ട്രാഫിക് പരിപാലനത്തിന് കൊച്ചിയില്‍ ഇനി ഹോവറുകള്‍ എറണാകുളം :പുതുവത്സരത്തില്‍ നിരത്തുകളിലെ പരിശോധനയ്ക്ക് ഹൈടെക്ക് സംവിധാനവുമായി കൊച്ചി സിറ്റി പൊലീസ്. നഗരത്തിൽ റോഡുകളിൽ നിയമം ലംഘിക്കുന്നവരെ കയ്യോടെ പിടികൂടാൻ ആറ് ഹോവർ ബോര്‍ഡുകളാണ് പുറത്തിറക്കിയത് .വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഗണത്തിൽപ്പെടുന്ന ഇരുചക്ര വാഹനമാണ് ഹോവർ ബോർഡ്.
പ്രകൃതിസൗഹൃദ വാഹനമെന്നതും ഹോവർ ബോര്‍ഡുകളുടെ മേന്മയാണ്. മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയില്‍ കുതിക്കാൻ കരുത്തുള്ളതാണ് ഹോവർ ബോര്‍ഡുകൾ.
ഗുണമേന്മയേറിയ 48വി ലെഡ് അസിഡ് ബാറ്ററിയിലാണ് ഹോവർ പ്രവർത്തിക്കുന്നത്.
എഴ് മണിക്കൂറിൽ ഹോവർ ഫുൾചാർജ് ചെയ്‌താല്‍ മുപ്പത് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും.
60കിലോഗ്രാം ഭാരമുള്ള ഹോവർ ബോര്‍ഡുകൾക്ക് 120 കിലോഗ്രാം ഭാരം താങ്ങാൻ കെൽപ്പുണ്ട് .ഗതാഗത കുരുക്കിലും സഞ്ചരിച്ച് റോഡിലെ ട്രാഫിക്ക് നിയന്ത്രിക്കാന്‍ ഹോവറുകൾ പൊലീസിന് സഹായകമാകും. മാർച്ചിൽ ഹോവർ ബോര്‍ഡ് ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ പൊലീസ് കൊച്ചിയിൽ പെട്രോളിങ് നടത്തിയിരുന്നു.
റിമോട്ട് ഉപയോഗിച്ച് ഓണാക്കിയ ശേഷം പിന്നീട് വിവിധ മോഡുകളിൽ ഹോവറിൽ യാത്ര ചെയ്യാൻ കഴിയും. പൊലീസുകാർക്ക് ഹോവർ ഉപയോഗിക്കാനുള്ള പരിശീലനം നേരത്തെ നൽകിയിരുന്നു. 1.60 ലക്ഷം രൂപയാണ് ഒരെണ്ണത്തിന്‍റെ വില. കൊച്ചി സ്‌മാര്‍ട്ട് സിറ്റി ലിമിറ്റഡിന്‍റെ സഹകരണത്തോടെ കോർപറേറ്റ് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ഹോവറുകൾ വാങ്ങിയത്.