എറണാകുളം: മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ തൈക്കുടം വരെ കൊച്ചി മെട്രോയുടെ മൂന്നാംഘട്ട പരീക്ഷണ ഓട്ടം നടത്തി.
രാവിലെ എട്ട് മണിയോടെയാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മഹാരാജാസ് മുതൽ സൗത്ത് റെയിൽവേ സ്റ്റേഷൻ കാൻഡി ലിവർ പാലത്തിലും വിജയകരമായി പരീക്ഷണ ഓട്ടം പൂർത്തിയാക്കിയിരുന്നു.
ആറ് കിലോമീറ്ററോളം ദൂരത്തിലാണ് ഇന്ന് പരീക്ഷണ ഓട്ടം നടത്തിയത് ഏകദേശം ആറ് കിലോമീറ്റര്‍ ദൂരത്തിലാണ് ഇന്ന് പരീക്ഷണയോട്ടം നടത്തിയത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു വൈറ്റില വഴിയുള്ള യാത്ര. ഒരു മണിക്കൂര്‍ കൊണ്ട് തൈക്കുടത്തെത്തി.
മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ തൈക്കുടം വരെ പരീക്ഷണ ഓട്ടം ഡിഎംആര്‍സിയുടേയും കെഎംആര്‍എല്ലിന്‍റേയും സാങ്കേതിക വിദഗ്ദരുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണയോട്ടം. യാത്രക്കാരുടെ ഭാരം കണക്കാക്കി മണല്‍ചാക്കുകള്‍ നിറച്ചാണ് പരീക്ഷണ ഓട്ടം നടത്തിയത്.
കൊച്ചി മെട്രോ മൂന്നാംഘട്ട പരീക്ഷണ ഓട്ടം നടത്തി തുടർന്നുള്ള ദിവസങ്ങളിലും പരീക്ഷണ ഓട്ടം തുടരും. ഓണത്തോടനുബന്ധിച്ച് ഈ പാതയിലൂടെയുള്ള സര്‍വീസ് തുടങ്ങാനാണ് കെഎംആര്‍എല്ലിന്‍റെ തീരുമാനം.