കൊച്ചി: സംസ്ഥാന ഇലക്ട്രോണിക്‌സ് - ഐടി വകുപ്പിന്‍റെ രണ്ടാമത് കൊച്ചി ഡിസൈൻ വീക്ക് ഡിസംബർ 12 മുതൽ ആരംഭിക്കുന്നു. ത്രിദിന പരിപാടി ബോൾഗാട്ടിയിലാണ് സംഘടിപ്പിക്കുന്നത്. രൂപകൽപനാ രംഗത്തെ മികവിന്‍റെ കേന്ദ്രം അടുത്ത സാമ്പത്തിക വർഷം കൊച്ചിയിൽ സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗോള രൂപകൽപനാ രംഗത്തെ വിദഗ്‌ധർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ തുടക്കക്കാരെയും സ്റ്റാർട്ടപ്പുകളെയും ഉൾപ്പെടുത്തി ശിൽപ്പശാല, ഡിസൈൻ എക്സ്പോ തുടങ്ങി വിവിധ പരിപാടികൾ നടക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ബോൾഗാട്ടിയിൽ 'കൊച്ചി ഡിസൈൻ വീക്ക്' ആരംഭിക്കുന്നു
ആഗോള രൂപകൽപനാ രംഗത്തെ വിദഗ്‌ധർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ തുടക്കക്കാരെയും സ്റ്റാർട്ടപ്പുകളെയും ഉൾപ്പെടുത്തി ശിൽപ്പശാല, ഡിസൈൻ എക്സ്പോ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും
കൊച്ചി
ഡിസൈൻ കമ്പനികൾക്കുള്ള ഇൻകുബേഷൻ സംവിധാനമാണ് കളമശ്ശേരിയിൽ തുടങ്ങുന്ന മികവിന്‍റെ കേന്ദ്രം. അന്താരാഷ്ട്ര പ്രൊഫഷണലുകൾക്ക് ഉത്പന്നം രൂപകൽപ്പന ചെയ്യാനുള്ള സംവിധാനമാണ് ഇവിടെയൊരുക്കുക. കളമശ്ശേരി ഇന്‍റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിലാണ് കേന്ദ്രം ആരംഭിക്കുക.