എറണാകുളം:കൊച്ചി കോർപറേഷനിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അറുപത്തിനാല് സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ആറ് സീറ്റിൽ ലീഗ്, മൂന്ന് സീറ്റിൽ ജോസഫ് ഗ്രൂപ്പ്, ഒരു സീറ്റിൽ ആർ.എസ്.പിയും മത്സരിക്കും. മുസ്ലിം ലീഗ് മത്സരിച്ചിരുന്ന തമ്മനം ഡിവിഷൻ ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കകയായിരുന്നു. ഇത്രയും പെട്ടന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞത് കോൺഗ്രസ് പാർട്ടിയുടെ കൂട്ടായ തീരുമാനത്തിന്‍റെ ഫലമാണെന്ന് ഡിസിസി പ്രസിഡന്‍റ ടിജെ വിനോദ് എംഎൽഎ പറഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് ഇത്തവണ കൊച്ചി കോർപ്പറേഷനിൽ ജനവിധി തേടുന്നത്. സംസ്ഥാന സർക്കാറിനെതിരെയുള്ള എതിർപ്പ് ഈ തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കോർപറേഷനിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു - കൊച്ചി കോർപറേഷന്‍ വാര്‍ത്ത
വലിയ പ്രതീക്ഷയോടെയാണ് ഇത്തവണ കൊച്ചി കോർപ്പറേഷനിൽ ജനവിധി തേടുന്നതെന്ന് കോണ്‍ഗ്രസ്. സംസ്ഥാന സർക്കാറിനെതിരെയുള്ള എതിർപ്പ് തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഡിസിസി പ്രസിഡന്‍റ ടിജെ വിനോദ് എംഎൽഎ .
കൊച്ചി കോർപറേഷനിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
നിലവിലെ മേയർ സൗമിനി ജയിനിന് സീറ്റ് നിഷേധിച്ചതല്ല. മത്സരിക്കാൻ താലപര്യമില്ലെന്ന് അവർ അറിയിച്ചുവെന്നും ടിജെ വിനോദ് പറഞ്ഞു. അതേസമയം പാർടി നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് നേരത്തെ തന്നെ മേയർ സൗമിനി ജയിൻ അറിയിച്ചിരുന്നു. മേയർ സ്ഥാനത്ത് നിന്ന് ഒഴിയണമെന്ന പാർടിയുടെ ആവശ്യം സൗമിനി തള്ളിത് പാർട്ടി നേതൃത്വത്തിന്‍റെ അതൃപ്തിക്ക് കാരണമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് അവർക്ക് സീറ്റ് നിഷേധിച്ചതെന്നും വിമര്‍ശനമുണ്ട്.