ആന്തൂരില്‍ വ്യവസായി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി - kochi
ആന്തൂരിലെ ആത്മഹത്യ വ്യവസായ സംരംഭകർക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകൾ വികസനപ്രവർത്തനങ്ങൾക്ക് ഭീഷണിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. അടുത്തമാസം പതിനഞ്ചിനകം വിശദമായ റിപ്പോർട്ട് ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. ഇതോടൊപ്പം കെട്ടിട അനുമതിയുടെ മുഴുവൻ രേഖകളും ഹാജരാക്കണം. ആന്തൂരിലെ ആത്മഹത്യ വ്യവസായ സംരംഭകർക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകൾ വികസനപ്രവർത്തനങ്ങൾക്ക് ഭീഷണിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. തന്‍റെ സംരംഭത്തിന്‍റെ പേരിൽ ഒരു വ്യവസായ സംരംഭകനെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് സർക്കാർ തലത്തിലുള്ള അന്വേഷണം അനിവാര്യമാണെന്നും കോടതി പറഞ്ഞു. പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ ആന്തൂർ നഗരസഭക്കെതിരെ ഹൈകോടതി സ്വമേധയാ കേസെടുത്തു.