കേരളം

kerala

ETV Bharat / state

മഴക്കാല മുന്നൊരുക്കം; നടപടികൾ ഊർജ്ജിതമാക്കി ജില്ലാഭരണകൂടം

ജലാശയങ്ങൾ ശുദ്ധമാക്കുന്നതിനും ജലസംഭരണം ഉറപ്പുവരുത്തുന്നതിനുമായി മൈനർ ഇറിഗേഷൻ, ഹരിത കേരളം, ശുചിത്വ മിഷൻ തുടങ്ങിയ വകുപ്പുകളെയാണ് ചുമതലപ്പെടുത്തിയത്

മഴക്കാല മുന്നൊരുക്കം

By

Published : May 28, 2019, 7:56 PM IST

കൊച്ചി:മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാഭരണകൂടം നടപടികൾ ആരംഭിച്ചു. താലൂക്കുകളുടെ ചുമതല ഡെപ്യൂട്ടി കലക്ടർമാരെ ഏൽപ്പിച്ചു.

കുളങ്ങൾ, തോടുകൾ, കിണറുകൾ, മറ്റു ജലാശയങ്ങൾ എന്നിവ ശുദ്ധമാക്കുന്നതിനും ജലസംഭരണം ഉറപ്പുവരുത്തുന്നതിനുമായി മൈനർ ഇറിഗേഷൻ, ഹരിത കേരളം, ശുചിത്വ മിഷൻ തുടങ്ങിയ വകുപ്പുകളെ ചുമതലപ്പെടുത്തി.

മഴവെള്ളസംഭരണവും ജലസംരക്ഷണവും ജലവുമായി ബന്ധപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യും. അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിലെ സൗകര്യങ്ങളുടെ ക്രമീകരണം, അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു നീക്കൽ, കടൽയാനങ്ങളുടെ ലഭ്യത, പുഴക്കടവ് ബീച്ച്, കയം എന്നിവിടങ്ങളിൽ അപകട സൂചന ബോർഡ് സ്ഥാപിക്കൽ, പാറമടകളിലെ കുളങ്ങളുടെ സംരക്ഷണം, സ്കൂൾ കെട്ടിടങ്ങളുടെയും ആശുപത്രികളുടെയും സുരക്ഷ തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

ABOUT THE AUTHOR

...view details