കേരളം

kerala

ETV Bharat / state

എടക്കാട്ടുവയലില്‍ സർക്കാർ നിർദേശപ്രകാരമുള്ള നിയന്ത്രണങ്ങൾ വന്നു

എടക്കാട്ടുവയൽ പഞ്ചായത്തിലെ പതിനാലാം വാർഡ് കൊവിഡ് രോഗബാധിതന്‍റെ പ്രൈമറി, സെക്കന്‍ററി കോൺടാക്ടുകൾ ഉള്ളതിനാലാണ് ഹോട്ട്സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയത്.

എടക്കാട്ടുവയലില്‍ സർക്കാർ നിർദേശപ്രകാരമുള്ള നിയന്ത്രണങ്ങൾ വന്നു covid 19 lock down latest ernakulam
എടക്കാട്ടുവയലില്‍ സർക്കാർ നിർദേശപ്രകാരമുള്ള നിയന്ത്രണങ്ങൾ വന്നു

By

Published : May 4, 2020, 11:08 AM IST

എറണാകുളം: ജില്ലയിൽ പുതുതായി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെട്ട എടക്കാട്ടുവയൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ സർക്കാർ നിർദേശപ്രകാരമുള്ള നിയന്ത്രണങ്ങൾ നിലവിൽ വന്നു. കൊവിഡ് രോഗബാധിതന്‍റെ പ്രൈമറി, സെക്കന്‍ററി കോൺടാക്ടുകൾ ഉള്ളതിനാലാണ് വാർഡിനെ ഹോട്ട്സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയത്. അതേസമയം കൊവിഡ് രോഗബാധിതനായി പാലക്കാട് ചികിത്സയിൽ കഴിയുന്ന വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മഞ്ഞള്ളൂരിലെ 87 പേരിൽ പ്രൈമറി കോൺടാക്ടുകളായ 15 പേരുടെ സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതേത്തുടർന്ന് 87 പേരെയും ക്വാറന്‍റൈനിൽ നിന്നും ഏപ്രിൽ 29 ന് ഒഴിവാക്കി.

മഞ്ഞള്ളൂരിനെ ഹോട്ട്സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് കലക്ടർ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ശുപാർശ നൽകി. കൊച്ചി കോർപറേഷനിലെ 65-ാം ഡിവിഷനായ കലൂർ സൗത്ത് നിവാസിയായ കൊവിഡ് രോഗി രോഗം ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. ഇദ്ദേഹത്തിന്‍റെ കോൺടാക്ടുകളും ക്വാറന്‍റീൻ പൂർത്തിയാക്കിയിട്ടുണ്ട്. ഇവരുടെ പരിശോധന ഫലങ്ങളും നെഗറ്റീവാണ്. ഈ സാഹചര്യത്തിൽ കലൂർ സൗത്തിനെയും ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കാൻ കലക്ടർ ശുപാർശ ചെയ്തു. ഗ്രീൻ സോണിൽ ഉൾപ്പെടുന്ന ജില്ലയിൽ നിലവിൽ മൂന്ന് ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.

For All Latest Updates

ABOUT THE AUTHOR

...view details