കേരളം

kerala

ETV Bharat / state

പാഴ്വസ്തുക്കളില്‍ നിന്ന് കരകൗശല വസ്തുക്കള്‍ നിർമിച്ച് കുരുന്നുകള്‍

കുട്ടമ്പുഴയിലുള്ള ആൻ മരിയ, റോസ് മരിയ, എൽസ്‌മരിയ എന്നീ കുട്ടികളാണ് ലോക്ക് ഡൗൺ കാലം മനോഹരമാക്കുന്നത്

By

Published : Apr 25, 2020, 3:21 PM IST

Updated : Apr 25, 2020, 4:48 PM IST

എറണാകുളം  Ernakulam  ലോക്ക് ഡൗൺ  lock down  beautiful handicrafts out of waste materials  വസ്തുക്കളിൽ നിന്നും മനോഹരങ്ങളായ കരകൗശല
പാഴ്വസ്തുക്കളില്‍ നിന്ന് കരകൗശല വസ്തുക്കള്‍ നിർമിച്ച് കുരുന്നുകള്‍

എറണാകുളം : ലോക്ക് ഡൗണ്‍ കാലം അലസമായി ചെലവഴിക്കാതെ വർണാഭമാക്കുകയാണ് കോതമംഗലത്തെ ഈ കുരുന്നുകള്‍. കോതമംഗലം കുട്ടമ്പുഴയിലുള്ള ആൻ മരിയ, റോസ് മരിയ, എൽസ്‌മരിയ എന്നിവരുടെ പ്രധാന വിനോദം കരകൗശല വസ്തുക്കൾ നിർമിക്കലാണ്. പാഴ്വസ്തുക്കളില്‍ നിന്നാണ് ഇവർ മനോഹരമായ കരകൗശല വസ്തുക്കൾ നിർമിക്കുന്നത്.

മനോജ്, ബിൻസി ദമ്പതികളുടെ മക്കളായ ഇവർ കുപ്പികളും പ്ലാസ്റ്റിക് കവറുകളുമെല്ലാം ഭംഗിയുള്ള പൂക്കളും പൂച്ചട്ടികളുമാക്കുകയാണ്. അക്രിലിക്, ഇനാമൽ പെയിന്‍റുകൾ ഉപയോഗിച്ച് കുപ്പികളിൽ മനോഹരമായ ചിത്രങ്ങളാണ് ഇവർ വരക്കുന്നത്.

പാഴ്വസ്തുക്കളില്‍ നിന്ന് കരകൗശല വസ്തുക്കള്‍ നിർമിച്ച് കുരുന്നുകള്‍

മൂന്ന് സഹോദരിമാർക്കും മൊബൈൽ ഫോണിനോടോ ടി.വിയോടോ താല്പര്യമില്ല. എല്ലാ കുട്ടികളും മൊബൈൽ ഫോണുകളിലേക്ക് ഒതുങ്ങുമ്പോൾ ഭവനങ്ങളെ മനോഹരമാക്കുന്ന ശീലങ്ങൾ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുകയാണ് ഈ സഹോരദരിമാർ.

Last Updated : Apr 25, 2020, 4:48 PM IST

ABOUT THE AUTHOR

...view details