എറണാകുളം: സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് പെരുമ്പാവൂർ സ്വദേശി ഇന്ദിര സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സർക്കാർ ജീവനക്കാർ നൽകണമെന്ന വ്യവസ്ഥയിൽ സർക്കാരിന്‍റെ നിലപാട് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ഡൗറി പ്രൊഹിബിഷൻ ഓഫിസേഴ്സ് നിയമം നടപ്പിലാക്കാത്തതിനെയും കോടതി വിമർശിച്ചു.
സ്ത്രീധന നിരോധന നിയമത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
നിയമം കർശനമായി നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച ഹൈക്കോടതി മൂന്നാഴ്ചക്കകം സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു
സ്ത്രീധന നിരോധന നിയമത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
Also Read: ചേവായൂർ കൂട്ടബലാത്സംഗ കേസ്; രണ്ടാം പ്രതിയുടെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി
നിയമത്തിൽ കാലാനുസൃതമായ ഭേദഗതി വരുത്തണം, ഡൗറി പ്രൊഹിബിഷൻ ഓഫിസർമാരെ ജില്ലകളിൽ നിയോഗിക്കണം, സ്ത്രീധനത്തിന്‍റെ പേരിൽ ഇരയാക്കപ്പെടുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ദിര ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ മൂന്നാഴ്ചക്കകം സർക്കാർ നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.