എറണാകുളം:ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് യാഥാർഥ്യങ്ങള്‍ ഉൾക്കൊള്ളുന്നതാണെന്നും സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നതായും ചേമ്പർ പ്രസിഡന്‍റ് ജി. കാർത്തികേയൻ ഇ. ടി.വി ഭാരതിനോട് പറഞ്ഞു. നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട് തങ്ങൾ നിർദേശിച്ച കാര്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചി നഗരത്തിന്‍റെ വികസനത്തിനായി 6000 കോടി രൂപ പ്രഖ്യാപിച്ചത് വർഷങ്ങളായുള്ള വ്യപാര സമൂഹത്തിന്‍റെ ആവശ്യമായിരുന്നു.
സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള മർച്ചന്റ്സ് ചേമ്പർ ഓഫ് കൊമേഴ്‌സ്
കൊച്ചി നഗരത്തിന്‍റെ വികസനത്തിനായി 6000 കോടി രൂപ പ്രഖ്യാപിച്ചത് വർഷങ്ങളായുള്ള വ്യപാര സമൂഹത്തിന്‍റെ ആവശ്യമായിരുന്നുവെന്നും കേരള മർച്ചന്റ്സ് ചേമ്പർ ഓഫ് കൊമേഴ്‌സ്
ടിപ്പർ ഒഴികെയുള്ള ചരക്കു വാഹനങ്ങളുടെ നികുതി 25 ശതമാനം കുറച്ചത് വ്യാപാര മേഖലയ്ക്ക് ഗുണം ചെയ്യും. നികുതി പരിശോധനയ്ക്ക് കട പരിശോധന നടത്താനുള്ള തീരുമാനത്തോട് യോജിപ്പില്ല. ക്ഷേമ പദ്ധതിയിൽ ഊന്നിയുള്ള ബജറ്റ് ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി വർധിപ്പിക്കും. അതു വഴി വ്യാപാര വർധനവ് പ്രതീക്ഷിക്കുന്നു. തെരുവുകളിൽ നടക്കുന്ന വലിയ തോതിലുള്ള കച്ചവടങ്ങൾക്കും ഓൺലൈൻ വ്യാപാരങ്ങൾക്കും നികുതി ഏർപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നും കേരള മർച്ചന്റ്സ് ചേമ്പർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ വ്യക്തമാക്കി.