എറണാകുളം:കിഫ്‌ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക് ബുധനാഴ്‌ച വരെ ഇ ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഇ ഡി നോട്ടിസ് അയച്ചതിനെതിരെ തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഹര്‍ജി വീണ്ടും ബുധനാഴ്‌ച (ഓഗസ്റ്റ് 17ന്) പരിഗണിക്കും.
അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ ഐസക്കിന്‍റെ വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ടതിനെ കുറിച്ച് ഇ ഡിയോട് ആരാഞ്ഞ കോടതി തോമസ് ഐസക്കിന്‍റെ സ്വകാര്യത മാനിക്കണമെന്നും വിവരങ്ങള്‍ തേടുന്നതില്‍ തെറ്റില്ലെന്നും കോടതി നിര്‍ദേശിച്ചു. ഇ ഡി തന്നെ കുറ്റാരോപിതനായാണ് കാണുന്നത്, ഫെമ നിയമ ലംഘനമെന്തെന്ന് ഇ ഡി വ്യക്തമാക്കുന്നില്ലെന്നും തോമസ് ഐസക് വാദിച്ചു. തന്‍റെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാണെന്നും ഐസക് കോടതിയെ അറിയിച്ചു.