എറണാകുളം : കൊവിഡ് വാക്‌സിന്‍റെ രണ്ടാം ഡോസ് നല്‍കുന്നതിന് 84 ദിവസം ഇടവേള എന്തിനെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി.
രണ്ടാം ഡോസ് നേരത്തേ എടുത്താല്‍ വാക്‌സിന്‍റെ കാര്യക്ഷമതയെ ബാധിക്കുമോയെന്ന് കോടതി ചോദിച്ചു. അതോ വാക്‌സിന്‍റെ ലഭ്യതയാണോ 84 ദിവസം ഇടവേള നിശ്ചയിക്കാന്‍ കാരണമെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
Also Read: കൊവിഡ് വാക്‌സിന്‍റെ മൂന്നാം ഡോസ് നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ
ഒന്നാം ഡോസ് പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ അനുമതി ആവശ്യപ്പെട്ട് കിറ്റെക്‌സ് ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.
സ്വന്തമായി വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേളയുടെ കാര്യത്തില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്നും ഹര്‍ക്കാര്‍ ആവശ്യപ്പെട്ടു.
പന്ത്രണ്ടായിരത്തോളം വരുന്ന ജീവനക്കാര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിരുന്നു. 95 ലക്ഷം രൂപ മുടക്കി ജീവനക്കാര്‍ക്ക് ആവശ്യമായ രണ്ടാം ഡോസ് വാക്‌സിനും വാങ്ങിവച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ 84 ദിവസത്തെ ഇടവേളയെന്നതില്‍ ഇളവ് നല്‍കണമെന്നും വേഗത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കണമെന്നും കിറ്റെക്‌സ് ഗ്രൂപ്പ് കോടതിയില്‍ ആവശ്യപ്പെട്ടു.