കേരളം

kerala

ETV Bharat / state

കെഎസ്ആര്‍ടിസി ബസിൽ പരസ്യം പതിക്കുന്ന രീതി അനുവദിക്കാനാകില്ല: ഹൈക്കോടതി

വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. വിഷയത്തില്‍ കെഎസ്ആര്‍ടിസിയുടെ വാദം കൂടി കേള്‍ക്കണമെന്നും സര്‍ക്കാര്‍

kerala high court  ksrtc buses advertisement  kerala high court on ksrtc buses advertisement  KSRTC  കെഎസ്ആര്‍ടിസി  ഹൈക്കോടതി  വടക്കഞ്ചേരി ബസ് അപകടം  സംസ്ഥാന സര്‍ക്കാര്‍  കെയുആര്‍ടിസി
പരസ്യം കൊണ്ട് കെഎസ്ആര്‍ടിസിയെ പൊതിയാനാകില്ലെന്ന് കോടതി; നിയമപരമായി അനുമതിയുണ്ടെന്ന് സര്‍ക്കാര്‍

By

Published : Oct 20, 2022, 10:42 PM IST

എറണാകുളം: കെഎസ്ആർടിസി ബസുകൾ മുഴുവൻ പരസ്യം കൊണ്ട് പൊതിയാനാവില്ലെന്ന് ഹൈക്കോടതി. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസിലാണ് ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. എന്നാൽ ബസുകളുടെ പിറകിലും വശങ്ങളിലും പരസ്യം പതിക്കാനുള്ള നിയമപരമായ അനുമതി ഉണ്ടെന്നാണ് സർക്കാരിന്‍റെ നിലപാട്.

പ്രത്യേക പരിഗണനയല്ല ആവശ്യപ്പെടുന്നത്. കെഎസ്ആർടിസി പ്രതിസന്ധി നേരിടുന്ന സമയമാണിത്. വിഷയത്തിൽ കെഎസ്ആർടിസിയെ കൂടി കേൾക്കണമെന്നും സർക്കാർ ആവശ്യപ്പട്ടു. ഇതേ തുടർന്ന് കെഎസ്ആർടിസിയെ കേസിൽ കക്ഷി ചേർത്തു. വിഷയം വെള്ളിയാഴ്ച ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കുന്ന കോടതി കെഎസ്ആർടിസിയുടെ വാദങ്ങളും കേള്‍ക്കും. കെഎസ്‌ആർടിസി ബസുകളിൽ പരസ്യം പതിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സുരക്ഷ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ- പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്ന് വ്യക്‌തമാക്കിയ കോടതി കെഎസ്‌ആർടിസി ബസുകളിൽ പരസ്യം പാടില്ലെന്നും ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു. കെഎസ്ആർടിസി, കെയുആർടിസി ബസുകളിൽ പതിച്ചിരിക്കുന്ന പരസ്യങ്ങൾ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിയ്ക്കുന്നു. ഇത് സുരക്ഷ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

ABOUT THE AUTHOR

...view details