എറണാകുളം: എസ്എൻ ട്രസ്റ്റ് ബൈലോയിൽ നിർണായക ഭേദഗതി വരുത്തി ഹൈക്കോടതി. വഞ്ചന കേസുകളിലും ട്രസ്റ്റിന്‍റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്നും വിട്ടു നിൽക്കണം. കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാൻ പാടില്ലെന്നും കോടതി ഉത്തരവ്.
മുൻ ട്രസ്റ്റ് അംഗം അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് കോടതി നടപടി. ബൈലോയിൽ ഭേദഗതി വരുത്തിയതോടെ വഞ്ചന കേസുകളിലടക്കം ഉൾപ്പെട്ട ഭാരവാഹികൾ ഭാരവാഹിത്വം ഒഴിയേണ്ടി വരും. എസ്എൻ ട്രസ്റ്റ് ബൈലോ ഭേദഗതിയ്ക്കായി ട്രസ്റ്റ് അംഗങ്ങൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു ജയപ്രകാശ് ഹർജി നൽകിയത്.