എറണാകുളം :സഹോദരന്‍റെ ലൈംഗിക പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ 15കാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി. ഗര്‍ഭധാരണം കുട്ടിക്ക് അപകടമുണ്ടാക്കിയേക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവ്. കൗമാരക്കാരിയെ പരിശോധിക്കാൻ വേണ്ടി പ്രത്യേകം രൂപീകരിച്ച മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് കണക്കിലെടുത്താണ് കോടതി നടപടി.
32 ആഴ്‌ചയിൽ കൂടുതൽ കൗമാരക്കാരി ഗർഭം തുടരുന്നത് സാമൂഹിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ എഎ തന്‍റെ നിരീക്ഷണത്തില്‍ പറഞ്ഞു. 'വസ്‌തുത കണക്കിലെടുക്കുമ്പോൾ, സ്വന്തം സഹോദരനിൽ നിന്നാണ് കുട്ടി ഗര്‍ഭം ധരിച്ചത്. ഇത് സാമൂഹികവും വൈദ്യശാസ്‌ത്രപരവുമായ സങ്കീർണതകൾ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ, ഗർഭച്ഛിദ്രം നടത്താന്‍ ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുമ്പോള്‍ അനുമതി നല്‍കേണ്ടത് അനിവാര്യമാണ്.' - ജസ്റ്റിസ് വ്യക്തമാക്കി.
ഗര്‍ഭച്ഛിദ്രത്തിന് കുട്ടിയുടെ ആരോഗ്യാവസ്ഥ തൃപ്‌തികരം :'മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചപ്പോൾ, ഗർഭം അലസിപ്പിക്കാന്‍ കുട്ടി ശാരീരികമായും മാനസികമായും തൃപ്‌തയാണെന്ന് വ്യക്തമായിട്ടുണ്ട്. ഗർഭം തുടരുന്നത് കുട്ടിയെ സാമൂഹികവും മാനസികവും ആരോഗ്യപരമായും ആഘാതമേല്‍പ്പിക്കാന്‍ സാധ്യതയുണ്ട്.' - കോടതി നിരീക്ഷിച്ചു. മെഡിക്കൽ ബോർഡിന്‍റെ വിലയിരുത്തല്‍ പ്രകാരം പെൺകുട്ടി ജീവനുള്ള കുഞ്ഞിന് ജന്മം നൽകാനുള്ള സാധ്യതയുണ്ടൊണ് പറയുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ഹര്‍ജിക്കാരന്‍റെ മകളുടെ ഗർഭധാരണം വൈദ്യശാസ്‌ത്രപരമായി ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.
ALSO READ |പതിനേഴുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പിതാവും പിതാവിന്‍റെ സുഹൃത്തും പോക്‌സോ കേസിൽ അറസ്റ്റിൽ