കേരളം

kerala

ETV Bharat / state

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്: വിസിമാരുടെ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള വിസിമാരുടെ ഹർജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

By

Published : Nov 17, 2022, 9:03 AM IST

vice chancellors petition against governor  governor show cause notice  kerala h  kerala hc to consider vice chancellors petition  vice chancellors petition against governor notice  governor  vice chancellors  vice chancellors row  kerala varsity row  ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്  ഹൈക്കോടതി  ഗവർണറുടെ പുറത്താക്കൽ നടപടി  കേരള സർവകലാശാല  വിസിമാരുടെ ഹർജികള്‍  ഗവര്‍ണര്‍ക്കെതിരായ ഹർജി  വിസിമാരുടെ ഹർജികൾ ഹൈക്കോടതി പരിഗണിക്കും  വിസിമാരുടെ നിയമനം  ഗവര്‍ണർ  ഗവർണർ സത്യവാങ്‌മൂലം
ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്: വിസിമാരുടെ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

എറണാകുളം:ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ വിസിമാരുടെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജികളിൽ അന്തിമ തീർപ്പുണ്ടാകും വരെ നോട്ടീസിന്മേൽ തുടർ നടപടി ഉണ്ടാകരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഗവർണറുടെ പുറത്താക്കൽ നടപടി ചോദ്യം ചെയ്‌ത് കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയും കോടതി പരിഗണിക്കും.

വിസിമാരുടെ ഹർജികളിൽ ഗവർണർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചേക്കും. നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വിസിമാരുടെ ഹർജികൾ. നോട്ടീസിൽ മറുപടി നൽകണമോ വേണ്ടയോ എന്ന് വിസിമാർക്ക് തീരുമാനിക്കാമെന്നും വിസിയായി തുടരണമെങ്കിൽ ചാൻസലറുടെ നിർദേശങ്ങൾ അനുസരിക്കേണ്ടി വരുമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന്‍റെ നിയമ സാധുത പരിശോധിക്കണമെന്നാണ് ഹർജിക്കാരുടെ വാദം. അതിനിടെ ഗവർണറുടെ പുറത്താക്കൽ നടപടി ചോദ്യം ചെയ്‌ത് കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികളും കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്‌ച വരുത്തിയതുകൊണ്ടാണ് തന്‍റെ നോമിനികളായ സെനറ്റംഗങ്ങളെ പുറത്താക്കിയതെന്നാണ് ഗവർണർ കോടതിയെ അറിയിച്ചിരിക്കുന്നത്.

Also Read:'വിസി നിയമനത്തില്‍ ക്രമക്കേട് ഉണ്ടെങ്കിൽ ചാൻസലർ കണ്ടില്ലായെന്ന് നടിക്കണോ?'; ഹൈക്കോടതി

ABOUT THE AUTHOR

...view details