എറണാകുളം:പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നാല് ദിവസം കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന് അന്വേഷണ സംഘം നേരത്തെ വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു ദിവസം മാത്രം ആശുപത്രിയില്‍ എത്തി ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയത്. അതിനാല്‍ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ സാഹചര്യത്തില്‍ വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
പാലാരിവട്ടം അഴിമതി; വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും - kerala hc
വീണ്ടും ചോദ്യം ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ സാഹചര്യത്തില്‍ വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യകതയെ സംബന്ധിച്ചും കേസിന്‍റെ അന്വേഷണ പുരോഗതിയെക്കുറിച്ചും സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് വി കെ ഇബ്രാഹിംകുഞ്ഞ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി താന്‍ സഹകരിക്കുന്നുണ്ടെന്ന് ജാമ്യാപേക്ഷയില്‍ ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കിയിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ചികിത്സ തുടരണമെന്നും അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നുമാണ് അദ്ദേഹത്തിന്‍റെ ആവശ്യം. അതേസമയം ജാമ്യം നൽകുന്നതിനെ സർക്കാർ കോടതിയിൽ എതിർക്കും.