എറണാകുളം:മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്‍റെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ മനഃപൂര്‍വമുള്ള നരഹത്യാ വകുപ്പ് ഒഴിവാക്കിയ കീഴ്‌ക്കോടതി നടപടിക്കെതിരെയാണ് സർക്കാർ ഹർജി. അതേസമയം പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കീഴ്‌ക്കോടതി മനപ്പൂർവമുള്ള നരഹത്യാ വകുപ്പ് ഒഴിവാക്കിയത്.
കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം; ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മനഃപൂര്‍വമുള്ള നരഹത്യാ വകുപ്പ് ഒഴിവാക്കിയ കീഴ്‌ക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു
കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം; ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ശ്രീറാമിനെതിരെ മനപൂർവമുള്ള നരഹത്യാ വകുപ്പ് നിലനിൽക്കുമെന്നാണ് സർക്കാർ വാദം. നരഹത്യ വകുപ്പ് ഒഴിവാക്കിയതോടെ ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്നു മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരുന്നു.