എറണാകുളം: കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് തിയേറ്റർ ഉടമകളോട് കേരള ഫിലിം ചേംബർ. ഈ ആവശ്യമുന്നയിച്ച് തിയേറ്റർ ഉടമകളുടെ സംഘടനകൾക്ക് ചേംബർ കത്ത് നൽകി. ചില തിയേറ്ററുകളിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും ഇത്തരം തിയേറ്ററുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു. വീഴ്‌ച വരുത്തുന്ന തിയേറ്ററുകൾക്കെതിരെയുണ്ടാകുന്ന സർക്കാർ നടപടികളിൽ സംഘടന ഇടപെടില്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കി.
കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് തിയേറ്റർ ഉടമകളോട് കേരള ഫിലിം ചേംബർ - എറണാകുളം
ചില തിയേറ്ററുകളിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും വീഴ്‌ച വരുത്തുന്ന തിയേറ്ററുകൾക്കെതിരെയുണ്ടാകുന്ന സർക്കാർ നടപടികളിൽ സംഘടന ഇടപെടില്ലെന്നും ഫിലിം ചേംബർ.
കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് തിയേറ്റർ ഉടമകളോട് കേരള ഫിലിം ചേംബർ
കൊവിഡ് വ്യാപനം കാരണം അടച്ചിടേണ്ടി വന്ന തിയേറ്ററുകൾ തുറക്കാൻ കഴിഞ്ഞതും, സെക്കന്‍റ് ഷോ തുടങ്ങാൻ കഴിഞ്ഞും സർക്കാറിനോട് നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ്. നിലവിലെ സാഹചര്യത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. സർക്കാർ നിർദേശിച്ച സമയക്രമം പാലിക്കാതെയും, കൊവിഡ് പ്രോട്ടോക്കോൾ ലഘൂകരിച്ചും ചില തിയേറ്ററുകളിൽ പ്രദർശനം നടത്തുന്നുവെന്നും ചേംബർ നൽകിയ കത്തിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്.