പൊലീസിനെ സർക്കാർ ക്രിമിനൽവൽക്കരിക്കുന്നു: അനൂപ് ജേക്കബ് - kerala congress
മുഖ്യമന്ത്രി എന്തുകൊണ്ട് പൊലീസിനെ നിയന്ത്രിക്കുന്നില്ലെന്നും അനൂപ് ജേക്കബ്.
കൊച്ചി: പൊലീസിനെ സർക്കാർ ക്രിമിനൽവൽക്കരിക്കുകയാണെന്ന ആരോപണവുമായി അനൂപ് ജേക്കബ് എംഎൽഎ. യൂണിവേഴ്‌സിറ്റി കോളജ് സംഭവം ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. നിയമസഭയില്‍ പൊലീസിന്‍റെ ദുഷ്പ്രവർത്തികളെ ശക്തമായി എതിർക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് പൊലീസിനെ നിയന്ത്രിക്കുന്നില്ലെന്നും അനൂപ് ജേക്കബ് ചോദിച്ചു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐജി ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ഇടുക്കി എസ്‌പിക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, നെട്ടൂര്‍ അര്‍ജുന്‍ വധക്കേസിലെ പൊലീസിന്‍റെ അനാസ്ഥ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.