കേരളം

kerala

ETV Bharat / state

യാക്കോബായ വിശ്വാസികളും വൈദികരും പ്രകടനം നടത്തി - കോതമംഗലം - സെമിത്തേരി വിഷയം

മുനിസിപ്പൽ ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ചെറിയപള്ളിത്താഴത്ത് എത്തിയപ്പോൾ ഓർഡിനൻസിന് നിയമസഭയിൽ എതിർപ്പ് പ്രകടിപ്പിച്ച അനിൽ അക്കരയുടെ കോലം കത്തിച്ചു

എറണാകുളം  കേരളാ ബജറ്റ്  യാക്കോബായ വിശ്വാസികൾ  കോതമംഗലം - സെമിത്തേരി വിഷയം  കോലം കത്തിച്ചു
കേരളാ ബജറ്റ്: യാക്കോബായ വിശ്വാസികളും വൈദികരും പ്രകടനം നടത്തി

By

Published : Feb 7, 2020, 11:52 PM IST

Updated : Feb 8, 2020, 12:01 AM IST

എറണാകുളം:കോതമംഗലം സെമിത്തേരി വിഷയത്തിൽ ഓർഡിനൻസ് ഇറക്കിയ കേരള നിയമസഭയെയും കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനേയും കോതമംഗലം എംഎൽഎ ആന്‍റണി ജോണിനെയും അഭിനന്ദിച്ചുകൊണ്ട് നഗരത്തിൽ യാക്കോബായ വിശ്വാസികളുടെയും വൈദികരുടെയും നേതൃത്വത്തിൽ പ്രകടനം നടത്തി.

യാക്കോബായ വിശ്വാസികളും വൈദികരും പ്രകടനം നടത്തി

അങ്കമാലി ഭദ്രാസന കോതമംഗലം മേഖല വൈദിക സംഘം ഭാരവാഹികളായ ഫാ.ബേബി ജോൺ പാണ്ടാലിൽ, ഫാ. വർഗീസ് തെക്കേക്കര കോറെപ്പിസ്കോപ്പ, ഫാ. ബിജു കൊരട്ടി, ഫാ. മോൻസി നിരവത്തുകണ്ടത്തിൽ, ഫാ.കുര്യാക്കോസ് മാണിയാട്ട്, ബിനോയ് മണ്ണഞ്ചേരി, സി.ഐ ബേബി, ബേബി ആഞ്ഞിലവേലി, പൗലോസ് പഴുക്കാളിൽ, പ്രൊഫ. ഡോ.എ. പി എൽദോസ്, ജോർജ് കൂത്തമറ്റത്തിൽ എന്നിവർ സർക്കാരിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. മുനിസിപ്പൽ ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ചെറിയപള്ളിത്താഴത്ത് എത്തിയപ്പോൾ ഓർഡിനൻസിന് നിയമസഭയിൽ എതിർപ്പ് പ്രകടിപ്പിച്ച അനിൽ അക്കരയുടെ കോലം സമരക്കാർ കത്തിച്ചു.

Last Updated : Feb 8, 2020, 12:01 AM IST

ABOUT THE AUTHOR

...view details