കേരളം

kerala

ETV Bharat / state

കശ്‌മീര്‍ തീവ്രവാദി റിക്രൂട്ട്മെന്‍റ് കേസ്; പത്ത് പ്രതികളുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു - കശ്‌മീര്‍ തീവ്രവാദി റിക്രൂട്ട്മെന്‍റ് കേസ്

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ത​പ​ഠ​ന  ക്ലാ​സു​ക​ളെ​ന്ന വ്യാ​ജേ​ന ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി യു​വാ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ല​നം ന​ൽ​കി ക​ശ്മീ​രി​ൽ സൈ​ന്യ​ത്തെ നേ​രി​ടാ​ൻ നി​യോ​ഗി​ച്ചെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്

kashmir terrorist recruitment case  kashmir terrorist recruitment case kerala highcourt verdict  kashmir terrorist recruitment case nia  kashmir terrorist recruitment case kerala  കശ്‌മീര്‍ തീവ്രവാദി റിക്രൂട്ട്മെന്‍റ് കേസ്  കശ്‌മീര്‍ തീവ്രവാദി റിക്രൂട്ട്മെന്‍റ് കേസ് ഹൈക്കോടതി വിധി
കശ്‌മീര്‍ തീവ്രവാദി റിക്രൂട്ട്മെന്‍റ് കേസ്; പത്ത് പ്രതികളുടെ ഇരട്ടജീവപര്യന്തം ഹൈക്കോടതി ശെരിവെച്ചു

By

Published : May 9, 2022, 4:59 PM IST

Updated : May 9, 2022, 6:34 PM IST

എറണാകുളം: ക​ശ്മീ​ർ റി​ക്രൂ​ട്ട്മെന്റ്‌ കേ​സി​ൽ തടിയൻ്റവിട നസീർ അടക്കം 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. മൂന്നു പേരെ ഹൈക്കോടതി വെറുതെ വിട്ടു. രണ്ടാം പ്രതി കണ്ണൂർ ഉറുവച്ചാൽ സ്വദേശി എം.എച്ച് ഫൈസൽ, പതിനാലാം പ്രതി കണ്ണൂർ പൊന്തവളപ്പ് സ്വദേശി മുഹമ്മദ് നവാസ്, പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഉമർ ഫാറൂഖ് എനിവരെയാണ് വെറുതെ വിട്ടത്.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ത​പ​ഠ​ന ക്ലാ​സു​ക​ളെ​ന്ന വ്യാ​ജേ​ന ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി യു​വാ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ല​നം ന​ൽ​കി ക​ശ്മീ​രി​ൽ സൈ​ന്യ​ത്തെ നേ​രി​ടാ​ൻ നി​യോ​ഗി​ച്ചെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

മുഖ്യപ്രതി അബ്ദുല്‍ ജബ്ബാറിനു നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് 2013ല്‍ എന്‍ഐഎ കോടതി വിധിച്ചത്. സാബിര്‍ പി ബുഹാരി, സര്‍ഫറാസ് നവാസ് എന്നിവര്‍ക്കു മൂന്നു ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തടിയന്‍റവിട നസീര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചത്.

24 പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്ന കേ​സി​ൽ നാ​ലു​പേ​ർ ക​ശ്മീ​രി​ൽ സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു​പേ​ർ ഒ​ളി​വി​ലാ​ണ്. ശേ​ഷി​ച്ച 18 പ്ര​തി​ക​ളി​ൽ അ​ഞ്ചു​പേ​രെ വി​ചാ​ര​ണ​ക്കോ​ട​തി കു​റ്റ​മു​ക്ത​രാ​ക്കി. വി​ചാ​ര​ണ ​നേ​രി​ട്ട 13 പ്ര​തി​ക​ളും ശി​ക്ഷി​ക്ക​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട നാ​ലു​പ്ര​തി​ക​ൾ ബി.​എ​സ്.​എ​ൻ.​എ​ൽ ന​മ്പ​റി​ൽ​ നി​ന്ന് കേ​ര​ള​ത്തി​ലെ മ​റ്റു​പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നെ​ന്ന എ​ൻ.​ഐ.​എ ക​ണ്ടെ​ത്ത​ലി​നെ ​തു​ട​ർ​ന്ന്​ ഈ ​ന​മ്പ​റു​ക​ളി​ലേ​ക്ക്​ വി​ളി​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ എ​ൻ.​ഐ.​എ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

Last Updated : May 9, 2022, 6:34 PM IST

For All Latest Updates

ABOUT THE AUTHOR

...view details