എറണാകുളം:ഗവർണർ, സ്ഥാനം മറന്നുള്ള പ്രതികരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണഘടന നൽകുന്ന അധികാരങ്ങൾക്കപ്പുറം ചില അധികാരങ്ങൾ ഉണ്ടെന്ന് ഭാവിച്ച് പ്രവർത്തിക്കുന്നത് ജനാധിപത്യത്തിൽ ശരിയല്ലെന്നും നിയമസഭ പാസാക്കുന്ന നിയമങ്ങൾ വേണ്ടെന്ന് വയ്‌ക്കാനുള്ള അധികാരം ഗവർണർക്കില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ ഗവർണർ നടത്തിയ വിമർശനങ്ങളോട് കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർ, സ്ഥാനം മറന്നുള്ള പ്രതികരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്; കാനം രാജേന്ദ്രന്‍ - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത
ഭരണഘടന നൽകുന്ന അധികാരങ്ങൾക്കപ്പുറം ചില അധികാരങ്ങൾ ഉണ്ടെന്ന് ഭാവിച്ച് പ്രവർത്തിക്കുന്നത് ജനാധിപത്യത്തിൽ ശരിയല്ലെന്നും നിയമസഭ പാസാക്കുന്ന നിയമങ്ങൾ വേണ്ടെന്ന് വയ്‌ക്കാനുള്ള അധികാരം ഗവർണർക്കില്ലെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണർ, സ്ഥാനം മറന്നുള്ള പ്രതികരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്; കാനം രാജേന്ദ്രന്‍
ഇത് ജനാധിപത്യത്തിലെ ശരിയായ കീഴ്‌വഴക്കമല്ല. ഗവർണർ സിബിഐയുടെ ചുമതല ഏറ്റെടുക്കുന്ന വിവരം തങ്ങൾക്കറിയില്ല. നിയമപ്രകാരം മാത്രമേ ഗവർണർക്ക് പ്രവർത്തിക്കാനാകൂവെന്ന് കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചു.
സർക്കാരിന്‍റെ അധിപനല്ല ഗവർണർ. ഏറ്റുമുട്ടലില്ലാതെ പോകാൻ മുഖ്യമന്ത്രി ശ്രമിച്ചിരുന്നു. എന്നാൽ അതൊരു ദൗർബല്യമായി കാണേണ്ടതില്ല. കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന് പ്രവർത്തിക്കാൻ ഇതുപോലെ കേന്ദ്രത്തിന്‍റെ ഏജന്‍റിനെ ആവശ്യമില്ലെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.