എറണാകുളം: കനകമല തീവ്രവാദ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുട ശിക്ഷാ ഇന്ന് വിധിക്കും . കൊച്ചി എൻ.ഐ.എ പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രതികൾക്കെതിരെ യു.എ.പി.എയിലെ ചില വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം രാജ്യദ്രോഹ കുറ്റം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. പ്രതികൾക്ക് ഐ.എസുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അൻസാറുൾ ഖലീഫ എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ് ഇവരെന്ന് കോടതി കണ്ടെത്തിയിരുന്നു.കുറ്റക്കാരായി കണ്ടെത്തിയ മുഴുവൻ പേർക്കും എതിരെ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഒന്നു മുതൽ അഞ്ച് വരെ പ്രതികളായ മൻസീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ്, സഫ് വാൻ എട്ടാം പ്രതി മൊയ്‌നുദ്ദീൻ എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. ആറാം പ്രതിയായിരുന്ന ജാസിമിനെതിരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ഏഴാംപ്രതി സജീർ കൊല്ലപ്പെട്ടുവെന്നാണ് വിവരം.