കൊച്ചി: കല്ലട ബസിൽ യാത്രക്കാരെ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ മൂന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നേരത്തെ മൂന്നാം പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. തിരിച്ചറിയൽ പരേഡിന് വിധേയനാകുന്നതിന് മുമ്പ് വിചാരണകോടതിയിൽ നിന്നുമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. ഈ സാഹചര്യത്തിലാണ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. അനുവദിച്ച ജാമ്യം റദ്ദാക്കാനില്ലെന്നും കോടതി പറഞ്ഞു.
കല്ലട ബസില്‍ യാത്രക്കാരെ മർദ്ദിച്ച സംഭവം; ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി - notice
കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ്
പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ്
ഏപ്രില്‍ 20ന് രാത്രിയാണ് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ഉയർന്നത്. കേടായ ബസിന് പകരം സംവിധാനം ഏര്‍പ്പെടുത്താത്തത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം.