കൊച്ചി:വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കലാഭവൻ സോബി രംഗത്ത്. അപകടം നടന്നയുടൻ രണ്ടുപേരെ സംശയകരമായ രീതിയിൽ സംഭവസ്ഥലത്ത് കണ്ടെന്ന് കലാഭവൻ സോബി പറഞ്ഞു. ഇക്കാര്യം ആദ്യം ഗായകൻ മധു ബാലകൃഷ്ണനോട് പറഞ്ഞിരുന്നുവെന്നും സോബി വെളിപ്പെടുത്തി.
ബാലഭാസ്കറിന്‍റെ മരണം; ദുരൂഹത ആരോപിച്ച് കലാഭവൻ സോബി - balabhaskar
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുൻ മാനേജരുടെ പങ്ക് തെളിഞ്ഞതോടെ ബാലഭാസ്കറിന്‍റെ അപകട മരണത്തിൽ ദുരൂഹതയേറിയിരുന്നു
മധു ബാലകൃഷ്ണൻ വിവരം മാനേജർ പ്രകാശ് തമ്പിയെ അറിയിക്കാൻ പറഞ്ഞു. മാനേജരെ വിവരമറിയിച്ചെങ്കിലും ഗൗനിച്ചില്ല. പൊലീസിന് മൊഴി നൽകാൻ തയ്യാറാണെന്നും സോബി പറയുന്നു. ബാലഭാസ്കറിന്‍റെ വാഹനം അപകടത്തിൽപെട്ട് 10 മിനിറ്റിനുശേഷം സോബി അതുവഴി കടന്നു പോവുകയായിരുന്നു. കോതമംഗലം സ്വദേശിയായ സോബി തിരുനെൽവേലിക്കായിരുന്നു യാത്ര പോയിരുന്നുത്. ബാലഭാസ്കറാണ് അപകടത്തിൽപെട്ടതെന്ന് പിന്നീടാണ് സോബി അറിയുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുൻ മാനേജരുടെ പങ്ക് തെളിഞ്ഞതോടെ ബാലഭാസ്കറിന്‍റെ അപകട മരണത്തിൽ ദുരൂഹതയേറിയിരുന്നു. ഇതിന് പിന്നാലെയാണ് കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ.