എറണാകുളം: സ്വർണ്ണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികളുടെ അന്വഷണത്തെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കളമശ്ശേരിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. സർക്കാർ സംവിധാനങ്ങൾ മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് കെ സുരേന്ദ്രൻ - ബിജെപി
സർക്കാർ സംവിധാനങ്ങൾ മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുകയാണെന്നും സുരേന്ദ്രൻ
രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്ന വാളയാറിൽ മൗനാവകാശ കമ്മീഷനായിരുന്നവരാണ് ഇപ്പോൾ ദേശീയ അന്വേഷണ ഏജൻസിക്കെതിരെ രംഗത്തു വന്നതെന്നും ഭരണകക്ഷിയിലുള്ളവർക്ക് വേണ്ടി മാത്രമായുള്ള കമ്മീഷനായി ബാലാവകാശ കമ്മീഷൻ മാറിയെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. അതേസമയം ബി ജെ പി യിൽ ഉയർന്നുവന്നിട്ടുള്ള പ്രശനങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അതെല്ലാം മാധ്യമ സൃഷ്‌ടിയാണെന്നും സംസ്ഥാന അധ്യക്ഷനെതിരെ ദേശീയ നേതൃത്വത്തിന് കേരളത്തിൽ നിന്നും കത്തയച്ചെന്ന വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.