എറണാകുളം:ഇടതു മുന്നണിയുടെ രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കുന്നതിൽ നിന്നും സർക്കാർ ജീവനക്കാരെ തടയണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രൻ നൽകിയ പരാതി പരിശോധിക്കാൻ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം. അതേസമയം, സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് തടയണമെന്ന സുരേന്ദ്രന്‍റെ പൊതുതാൽപര്യ ഹർജി കോടതി തീർപ്പാക്കി. മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് സംബന്ധിച്ച് ഉത്തരവുകളുണ്ടോ എന്ന് കോടതി ആരാഞ്ഞു.
രാജ്ഭവൻ മാർച്ച്: സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നതിനെതിരെ കെ സുരേന്ദ്രൻ നൽകിയ ഹർജി തീർപ്പാക്കി ഹൈക്കോടതി - ഹൈക്കോടതി നിർദേശം രാജ്ഭവൻ മാർച്ച്
രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കുന്നതിൽ നിന്നും സർക്കാർ ജീവനക്കാരെ തടയണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രൻ നൽകിയ പരാതി പരിശോധിക്കാൻ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി. മാർച്ചിൽ പങ്കെടുക്കുന്ന ജീവനക്കാർ ആരൊക്കെയെന്ന് എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചിരുന്നു
പങ്കെടുക്കുന്ന ജീവനക്കാർ ആരൊക്കെയെന്ന് എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചിരുന്നു. മാർച്ച് തടയാനാകില്ലെന്നും കോടതി പറഞ്ഞു. എന്നാൽ, ഹർജി മാർച്ചിനെതിരെയല്ലെന്നും മറിച്ച് സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് തടയണമെന്നതാണ് തന്‍റെ ആവശ്യമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. തുടർന്ന് ഹർജിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജിക്കാരന്‍റെ പരാതി പരിഗണിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിക്കൊണ്ട് കേസ് തീർപ്പാക്കി.
ഹാജർ ഉറപ്പ് വരുത്തി സർക്കാർ ജീവനക്കാരെ മാർച്ചിൽ പങ്കെടുപ്പിക്കാൻ ശ്രമം നടക്കുന്നതെന്നായിരുന്നു ഹർജിയിലെ ആരോപണം. സംസ്ഥാനത്തിന്‍റെ ഭരണത്തലവനായ ഗവര്‍ണര്‍ക്കെതിരായ സമരത്തിൽ സര്‍ക്കാര്‍ ജീവനക്കാർക്ക് പങ്കെടുക്കാനാകില്ലെന്നും ആക്ഷേപം ഉന്നയിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിച്ച മാർച്ച് ഗവർണർക്കെതിരായ പോരാട്ടം കടുപ്പിക്കുന്നതിന്‍റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.