എറണാകുളം:ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ, ഇരയെ അവഹേളിക്കുന്ന പരാമർശം നടത്തിയതിന് പിന്നാലെ സ്ഥലം മാറ്റിയതിനെതിരെ ജഡ്‌ജി കൃഷ്‌ണകുമാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന്(01.09.2022) വിധി പറയും. ലേബർ കോടതിയിലേക്കുള്ള സ്ഥലംമാറ്റം ചോദ്യം ചെയ്‌തുള്ള ഹർജിയിലാണ് വിധി.
സിവിക് ചന്ദ്രൻ കേസ്: സ്ഥലംമാറ്റ ഉത്തരവിനെതിരെ ജഡ്‌ജി സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി - കൊല്ലം ലേബർ കോടതി
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായിരുന്ന തന്നെ കൊല്ലം ലേബർ കോടതിയിലെ ഡെപ്യൂട്ടേഷൻ പോസ്‌റ്റിലേക്ക് മാറ്റിയത് ചട്ട വിരുദ്ധമാണെന്നാണ് കൃഷ്‌ണകുമാറിന്‍റെ വാദം.
സിവിക് ചന്ദ്രൻ കേസ്: സ്ഥലംമാറ്റ ഉത്തരവിനെതിരെ ജഡ്‌ജി സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായിരുന്ന കൃഷ്‌ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഡെപ്യൂട്ടേഷൻ തസ്‌തികയിലേക്കുള്ള മാറ്റത്തിന് അനുവാദം വാങ്ങണമെന്ന കൃഷ്‌ണകുമാറിന്‍റെ വാദം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്‌ത്രധാരണമെന്നായിരുന്നു വിവാദ പരാമർശം.