എറണാകുളം:ഹൈവേ ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്‍റെ കാര്‍ അടിച്ച് പൊളിച്ച സംഭവത്തില്‍ നടപടി കടുപ്പിച്ച് പൊലീസ്. ജോജു നേരിട്ട് സ്റ്റേഷനിൽ എത്തില്ല. ദൃശ്യങ്ങളും ചിത്രങ്ങളും ജോജുവിന് അയച്ചുകൊടുക്കാനാണ് പൊലീസ് തീരുമാനം. ആക്രമണം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ തിരിച്ചറിയുന്നതിനു വേണ്ടിയാണിത്.
ജോജു നേരിട്ട് സ്റ്റേഷനില്‍ ഹാജരാകില്ല; ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുമെന്ന് പൊലീസ് - യൂത്ത് കോണ്‍ഗ്രസ്
ജോജു നേരിട്ട് സ്റ്റേഷനിൽ എത്തില്ല. ദൃശ്യങ്ങളും ചിത്രങ്ങളും ജോജുവിന് അയച്ചുകൊടുക്കാനാണ് പൊലീസ് തീരുമാനം. ആക്രമണം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ തിരിച്ചറിയുന്നതിനു വേണ്ടിയാണിത്.
ജോജു നേരിട്ട് സ്റ്റേഷനില്‍ ഹാജരാകില്ല; ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുമെന്ന് പൊലീസ്
Also Read:ഇന്ധനവില വര്‍ധന; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം
കേസില്‍ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. കൊച്ചി മുൻ മേയർ ടോണി ചെമ്മണി ഉൾപ്പടെ ഏഴ് പേർക്കെതിരെയാണ് നിലവിൽ കേസ്. ദേശീയ പാത ഉപരോധിച്ചതിന് കണ്ടാലറിയാവുന്ന മുപ്പത് കോൺഗ്രസ് പ്രവർത്തകക്കെതിരെയും കേസെടുത്തിട്ടുണ്ട്.