കൊച്ചി: മരടിൽ പൊളിക്കാൻ അവശേഷിച്ച രണ്ട് ഫ്ലാറ്റുകളിലൊന്നായ ജെയിന്‍ കോറല്‍ കോവ് പൊളിച്ചുനീക്കി. ഇന്ന് രാവിലെ 11.03നായിരുന്നു നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിച്ചുനീക്കിയത്.
ജെയിന്‍ കോറല്‍ കോവും പൊളിച്ചു; 11.03ന് ഒൻപത് സെക്കൻഡില്‍ തകർന്നു - മരട് ഫ്ലാറ്റ് പൊളിക്കല്‍
ഇന്ന് രാവിലെ 11.03നായിരുന്നു നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിച്ചുനീക്കിയത്. ഒൻപത് സെക്കൻഡില്‍ ഫ്ലാറ്റ് തകർന്നു വീണു.
സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഏറ്റവും വലുതായിരുന്നു ജെയിൻ ഹൗസിങ് ആന്‍റ് കൺസ്ട്രക്ഷൻ നിർമിച്ച ജെയിൻ ഫ്ലാറ്റ് സമുച്ചയം. 125 ഫ്ലാറ്റുകളുള്ള ഈ പതിനാറ് നില കെട്ടിടം 220 കിലോഗ്രാം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് തകർത്തത്. ഇന്നലെ ഹോളി ഫെയ്ത്ത് എച്ച്‌ടുഒ ഫ്ലാറ്റ് തകർത്ത എഡിഫൈസ് കമ്പനി തന്നെയാണ് ജെയിൻ ഫ്ലാറ്റും പൊളിച്ചുനീക്കിയത്. ഇനി പൊളിക്കാന്‍ അവശേഷിക്കുന്ന ഏക ഫ്ലാറ്റായ ഗോൾഡൻ കായലോരം ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കും.