കൊച്ചി: പള്ളിത്തർക്കം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് യാക്കോബായ സഭ. സുപ്രീം കോടതി വിധി ഓർത്തഡോക്സ് വിഭാഗം വളച്ചൊടിക്കുകയാണ്. യാക്കോബായ വിശ്വാസികളുടെ മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കാനുള്ള അവകാശം പോലും ഓർത്തഡോക്സ് വിഭാഗം നിഷേധിക്കുകയാണെന്നും യാക്കോബായ സഭാ നേതൃത്വം ആരോപിച്ചു.
പള്ളിത്തർക്കം: ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് യാക്കോബായ സഭ - ഓർത്തഡോക്സ് വിഭാഗം
മൃതശരീരത്തിന് പോലും ഓർത്തഡോക്സ് വിഭാഗം വിലപേശുകയാണെന്നും മനുഷ്യാവകാശം ലംഘിക്കപ്പെടുകയാണെന്നും സഭാ നേതൃത്വം ആരോപിച്ചു.
പള്ളിത്തർക്കത്തിൽ നീതി ലഭിച്ചില്ലെന്നാണ് യാക്കോബായ വിഭാഗം ആരോപിക്കുന്നത്. മൃതശരീരത്തിന് പോലും ഓർത്തഡോക്സ് വിഭാഗം വിലപേശുകയാണ്. മനുഷ്യാവകാശം ലംഘിക്കപ്പെടുകയാണ്. സ്വത്ത് കിട്ടാൻ വേണ്ടിയാണ് യാക്കോബായ വിഭാഗം നിൽക്കുന്നത് എന്നുള്ള പ്രചരണം തെറ്റാണ്. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് യാക്കോബായ സഭ ആഗ്രഹിക്കുന്നത്. യാക്കോബായ സഭയെ തുടച്ച് നീക്കാനാണ് ശ്രമം നടക്കുന്നതെന്നും മെത്രാപൊലീത്തമാർ ആരോപിച്ചു. മെത്രപൊലീത്തമാരായ എബ്രഹാം മാർ സേവേറിയോസ്, തോമസ് മാർ തിമോത്തിയോസ്, ജോസഫ് മാർ ഗ്രിഗോറിയോസ്, കുരിയാക്കോസ് മാർ തിയോഫിലോസ് തുടങ്ങിയവര്‍ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.