എറണാകുളം: രാജസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ച ബിഎസ്എഫ് ജവാൻ ബിനോയ് എബ്രഹാമിന്‍റെ മൃതദേഹം പള്ളിയുടെ അകത്ത് കയറ്റുന്നതുമായി ബന്ധപ്പെട്ട് യാക്കോബായ-ഓർത്തഡോക്‌സ് വിശ്വാസികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ജവാന്‍റെ മൃതദേഹം പിറവം പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.
തർക്കങ്ങള്‍ക്കൊടുവില്‍ ജവാന്‍റെ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു - ernakulam
പള്ളിയുടെ അകത്തേക്ക് യാക്കോബായ വിശ്വാസികൾ കൂട്ടമായി കയറാൻ ശ്രമിച്ചപ്പോൾ ക്രമസമാധാന പ്രശ്‌നങ്ങൾ മുൻനിർത്തി തടയുകയായിരുന്നുവെന്ന് പൊലീസ്.
പ്രാർത്ഥനകൾക്കും ഔദ്യോഗിക സൈനിക ബഹുമതികൾക്കും ശേഷം പിറവം പള്ളിയിൽ കൊണ്ടുവന്ന മൃതദേഹം പള്ളിയുടെ അകത്ത് കയറ്റണമെന്ന് കുടുംബം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഓർത്തഡോക്‌സ് വിഭാഗവുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിൽ ജവാന്‍റെ മൃതദേഹം പള്ളിയുടെ അകത്ത് കയറ്റാൻ പൊലീസ് തയ്യാറാവുകയായിരുന്നു. എന്നാൽ പള്ളിയുടെ അകത്തേക്ക് യാക്കോബായ വിശ്വാസികൾ കൂട്ടമായി കയറാൻ ശ്രമിച്ചപ്പോൾ ക്രമസമാധാന പ്രശ്‌നങ്ങൾ മുൻനിർത്തി തടയുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
അതേസമയം രാജ്യത്തിനു വേണ്ടി പോരാടി വീരമൃത്യു വരിച്ച ബിനോയി എബ്രഹാമിന്‍റെ മൃതശരീരം പള്ളിയിൽ പ്രവേശിപ്പിച്ച് പ്രാർത്ഥന നടത്തുന്നതിന് തടസം നിന്നത് മനുഷ്യത്വരഹിതവും രാജ്യദ്രോഹപരവുമാണെന്ന് യാക്കോബായ സഭ പ്രതികരിച്ചു. ഇതിന് ഉത്തരവാദികളായവർക്കെതിരെ മാതൃകാപരമായ നടപടി എടുക്കണമെന്നും യാക്കോബായ സഭ മീഡിയ സെൽ ചെയർമാൻ ഡോക്‌ടർ കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് യാക്കോബായ വിഭാഗം ഇന്നലെ പിറവത്ത് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു.