എറണാകുളം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികളായ മൂന്ന് മുൻ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതി ഈ മാസം 15ന് പരിഗണിക്കാനായി മാറ്റി. ആർബി ശ്രീകുമാർ, പി.എസ് ജയപ്രകാശ്, വികെ മൈനി എന്നിവരുടെ മുൻകൂർ ജാമ്യ ഹർജിയാണ് മാറ്റിയത്.
ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി 15ന് പരിഗണിക്കും - ISRO CONSPIRACY CASE
ആർബി ശ്രീകുമാർ, പി.എസ് ജയപ്രകാശ്, വികെ മൈനി എന്നിവരുടെ മുൻകൂർ ജാമ്യ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കാനായി മാറ്റിയത്
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന
ഹൈക്കോടതി നേരത്തെ മൂന്ന് പേർക്കും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നെങ്കിലും സുപ്രീം കോടതി അത് റദ്ദാക്കിയിരുന്നു. ഡി.കെ ജയിൻ കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കാതെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
ജയിൻ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടക്കം വെച്ച് മുൻകൂർ ജാമ്യ ഹർജി വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.