കേരളം

kerala

ETV Bharat / state

കൊച്ചിയില്‍ നിന്നൊരു പടക്കപ്പല്‍; ഐഎൻഎസ് വിക്രാന്ത് നാവിക സേനക്ക് കൈമാറി - വിമാന വാഹനി കപ്പല്‍ വിക്രാന്തിന് നാവിക സേനയുടെ ഭാഗം

ഇന്ത്യന്‍ നേവിയുടെ കൊച്ചിയിലെ കപ്പല്‍ നിര്‍മാണ ശാലയിലാണ് കപ്പല്‍ നിര്‍മിച്ചത്. 76 ശതമാനവും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച കപ്പലിന് മൂന്ന് ഘട്ടമായി 20000 കോടിയാണ് നിര്‍മാണ ചെലവ്.

കൊച്ചിയില്‍ നിന്നൊരു പടക്കപ്പല്‍; ഐഎസി വിക്രാന്തിന് നാവിക സേനക്ക് കൈമാറി
കൊച്ചിയില്‍ നിന്നൊരു പടക്കപ്പല്‍; ഐഎസി വിക്രാന്തിന് നാവിക സേനക്ക് കൈമാറി

By

Published : Jul 28, 2022, 8:30 PM IST

കൊച്ചി: ഇന്ത്യന്‍ നാവിക സേന പ്രദേശികമായി വികസിപ്പിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് നാവിക സേനക്ക് കൈമാറി. ഇന്ത്യന്‍ നേവിയുടെ കൊച്ചിയിലെ കപ്പല്‍ നിര്‍മാണ ശാലയിലാണ് കപ്പല്‍ നിര്‍മിച്ചത്. രാജ്യത്തിന്‍റെ സമുദ്ര സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ ഐഎന്‍എസ് വിക്രാന്ത് ഏറെ ഗുണകരമായിരിക്കുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.

ഐഎസി വിക്രാന്തിന് നാവിക സേനക്ക് കൈമാറി

ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തത്. 262 മീറ്ററാണ് കപ്പലിന്‍റെ നീളം. 45000 ടണ്‍ ഭാവും വഹിക്കാനാകും. 84 എം.ഡബ്ലിയു ശക്തി നല്‍കുന്ന നാല് പവര്‍ ടര്‍ബൈനുകളാണ് കപ്പലില്‍ ഉള്ളത്. 28 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ വേഗത വരെ കൈവരിക്കാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മാണം. 20,000 കോടിയാണ് നിര്‍മാണ ചെലവ്.

ഐഎസി വിക്രാന്തിന് നാവിക സേനക്ക് കൈമാറി

2007, 2014, 2019 വര്‍ഷങ്ങളില്‍ നാവിക സേന ഒപ്പിട്ട മൂന്ന് കരാരുകളുടെ അടിസ്ഥാനത്തില്‍ മൂന്ന് ഘട്ടങ്ങളിലായാണ് നിര്‍മാണം. 76 ശതമാനവും പ്രാദേശികമായാണ് കപ്പല്‍ നിര്‍മിച്ചിരിക്കുന്നത്. ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ പ്രത്യക്ഷ ഉദാഹരണമാണ് കപ്പലെന്ന് മന്ത്രാലയം അറിയിച്ചു.

മെഷിനറി ഓപ്പറേഷൻ, കപ്പൽ നാവിഗേഷൻ, ആക്രമണം എന്നിവയ്ക്കായാണ് കപ്പല്‍ നിര്‍മിച്ചത്. കൂടാതെ ഫിക്‌സഡ് വിംഗ്, റോട്ടറി എയർക്രാഫ്റ്റുകളെ കപ്പലില്‍ ഉള്‍ക്കൊള്ളിക്കാം. തദ്ദേശീയമായി നിർമിച്ച അഡ്വാൻസ്‌സ്‌ ലൈറ്റ് ഹെലികോപ്റ്ററുകൾ (എ എല്‍ എച്ച്), ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകൾ (എല്‍ സി എ) കൂടാതെ എം ഐ ജി-29കെ ഫൈറ്റർ ജെറ്റുകൾ, കമോവ്-31, എം. എച്ച്-60ആര്‍ മൾട്ടി-റോൾ ഹെലികോപ്റ്ററുകൾ എന്നിവ ഉൾപ്പെടുന്ന 30 വിമാനങ്ങൾ കപ്പലില്‍ ഉണ്ടാകും.

നാവികസേനയുടെ STOBAR (ഷോർട്ട് ടേക്ക് ഓഫ് ബട്ട് അറസ്റ്റഡ് ലാൻഡിംഗ്) എന്നറിയപ്പെടുന്ന ഒരു പുതിയ എയർക്രാഫ്റ്റ്-ഓപ്പറേഷൻ മോഡും കപ്പലില്‍ ഉണ്ട്. യുദ്ധ വിമാനങ്ങള്‍ക്ക് പറന്നുയരാനും പറന്നിറങ്ങാനുമുള്ള പുത്തന്‍ സാങ്കേതിക വിദ്യയും കപ്പലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. BEL, BHEL, GRSE, Keltron (കെല്‍ട്രോണ്‍), Kirloskar (കിര്‍ലോസ്കര്‍), Larsen & Toubro (ലാര്‍സണ്‍ ടെര്‍ബോ), വാസ്റ്റേലിയ ഇന്ത്യ തുടങ്ങിയവ നിര്‍മിച്ച ഉത്പന്നങ്ങളാണ് കപ്പല്‍ നിര്‍മാണത്തിന് ഉപയോഗിച്ചത്.

100-ലധികം എംഎസ്എംഇകളും തദ്ദേശീയ തൊഴിലാളികളും നിര്‍മാണത്തില്‍ പങ്കെടുത്തിരുന്നു. നാവികസേന, ഡിആർഡിഒ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (സെയിൽ) എന്നിവയുടെ പങ്കാളിത്തോടെ കപ്പലിനായി തദ്ദേശീയമായ യുദ്ധക്കപ്പൽ ഗ്രേഡ് സ്റ്റീൽ വികസിപ്പിച്ചാണ് ഉപയോഗിച്ചത്. ഇന്ന് രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ യുദ്ധക്കപ്പലുകളും തദ്ദേശീയ ഉരുക്ക് ഉപയോഗിച്ചാണ് നിർമിക്കുന്നതെന്നും സേന മന്ത്രാലയം അറിയിച്ചു. 3ഡി വെർച്വൽ റിയാലിറ്റി മോഡലുകളും നൂതന എഞ്ചിനീയറിംഗ് സോഫ്‌റ്റ്‌വെയറും ഉപയോഗിച്ചാണ് കപ്പല്‍ നിര്‍മിച്ചത്.

ഇന്ത്യൻ നാവികസേനയെ പ്രതിനിധീകരിച്ച് നേവൽ ഹെഡ്ക്വാർട്ടേഴ്‌സ് വിക്രാന്ത് കമാൻഡിംഗ് ഓഫീസർ, വാർഷിപ്പ് ഓവർസീയിംഗ് ടീം (കൊച്ചി) പ്രതിനിധികൾ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് വേണ്ടി ചെയർമാനും മാനേജിംഗ് ഡയറക്‌ടറും എന്നിവര്‍ ചേര്‍ന്നാണ് കപ്പല്‍ നാവിക സേനക്ക് കൈമാറിയത്.

ABOUT THE AUTHOR

...view details